കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമ പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി, ഭിന്നശേഷിയുള്ളവർക്കായി നടത്തുന്ന ഭിന്നശേഷി കലോൽസവം ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ റോട്ടറി ഹാളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.ഷൈമ, സ്ഥിരം സമിതി അംഗങ്ങളായ ഹജിത,ഷിജി, മായ മെമ്പറൻമാരായ . പ്രേമചന്ദ്രൻ, ബേബി, സരിതാ ജനകൻ, പ്രസീത കുമാരി, ലിജു, ഉദയകുമാരി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ വൃന്ദ ജ്യോതി, അംഗനവാടി പ്രവർത്തകർ തുടങ്ങിയർ പങ്കെടുത്തു.
Copyright © 2003-2024 karunagappally.com Developed by Sudheesh.R