മാസ്ക് ബാങ്ക് ഒരുക്കി എൻ.എസ്.എസ്. വിദ്യാർത്ഥികൾ….

കരുനാഗപ്പള്ളി : കുലശേഖരപുരം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ മാസ്ക് ബാങ്ക് രൂപീകരിച്ച് സഹപാഠികൾക്ക് പഠനത്തിന് തുണയാവുകയാണ്.

സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക് മാസ്ക് നഷ്ടമാകുകയോ, അണുമുക്തമാവുകയോ ചെയ്താൽ പകരം മാസ്ക് നൽകി കുട്ടികളെ സഹായിക്കുന്നതിനു വേണ്ടിയാണ് സ്കൂളിൽ മാസ്ക് ബാങ്ക് എന്ന പദ്ധതി എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കിയത്.

സ്കൂളിൽ നടന്ന ചടങ്ങിൽ കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനിമോൾ നിസാം യോഗം ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം വസന്താ രമേശ് മാസ്ക് ബാങ്ക് പദ്ധതി സമർപ്പണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ബി ഷീല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അൻസാർ സ്വാഗതം പറഞ്ഞു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം പി.കെ. സാവിത്രി, സ്കൂൾ വികസന സമിതി രക്ഷാധികാരി പി ഉണ്ണി, സീനിയർ അസിസ്റ്റൻഡ് രാജേഷ് എം എസ് ,അനിൽ നീണ്ടകര തുടങ്ങിയവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !