കരുനാഗപ്പള്ളി : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ കീഴിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കുള്ള പരിശീലനകേന്ദ്രത്തിൽ 2021 ജനുവരി ബാച്ചിൻ്റെ ഉദ്ഘാടനം തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാമചന്ദ്രൻ നിർവ്വഹിച്ചു. തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻ്റ് സലിം മണ്ണേൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ സുധീർ കാരിക്കൽ, ഡോ ഷാജിവാസ്, യുനസ് കുട്ടി എന്നിവർ സംസാരിച്ചു.
Copyright © 2003-2025 karunagappally.com Developed by Sudheesh.R