ജവാന് ആദരാഞ്ജലികൾ…. കരുനാഗപ്പള്ളി ആദിനാട്….

കരുനാഗപ്പള്ളി : സൈനികൻ മരണപ്പെട്ടു. ആദിനാട് തെക്ക്, പുത്തൻകണ്ടത്തിൽ, വേണു (59) ആണ് മരണപ്പെട്ടത്. ഒരു മാസം മുമ്പ് നാട്ടിൽ വന്ന് തിരികെ പോയതാണ്. കൽക്കട്ടയിൽ വച്ച് രോഗബാധിതനായി മിലിട്ടറി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 8 ന് മരണപ്പെടുകയായിരുന്നു.

നാൽപ്പത് വർഷത്തോളമായി സൈനികനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് 3.30ന് ആദിനാട്ടെ വസതിയിൽ നടന്നു. ഭാര്യ: വിജയകുമാരി, മക്കൾ: വിഷ്ണു, അനന്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !