സുഗതകുമാരിടീച്ചറുടെയും അനിൽ പനച്ചൂരാൻ്റെയും സ്മരണകൾ പങ്ക് വെച്ച് സംഘടിപ്പിച്ച പുസ്തക….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ മലയാളത്തിൻ്റെ പ്രിയ കവയിത്രി സുഗതകുമാരിടീച്ചറുടെയും അനിൽ പനച്ചൂരാൻ്റെയും സ്മരണകൾ പങ്ക് വെച്ച് സംടിപ്പിച്ച പുസ്തക പ്രകാശനവും അനുസ്മരണവും സാഹിത്യകാരൻ ബെന്യാമൻ ഉദ്ഘാടനം ചെയ്തു.

പ്രവാസി എഴുത്തുകാരിയും പ്രഥമ കടമ്മനിട്ട സ്മാര അവാർഡ് ജേത്രിയുമായ സുൽഫിയുടെ -മരുഭുമി യിലെ ദയാവതി-(നോവൽ), -കല്ലും കരളും-(കഥകൾ) എന്നീ രണ്ടു കൃതികളുടെ പ്രകാശനവും ത്രിതല പഞ്ചായത്തുകളിൽ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാല എക്സീക്യൂട്ടീവ് അംഗങ്ങൾ ലൈബ്രറിയൻമാർ എന്നിവർക്കുള്ള ആദരവുമാണ് സംഘടിപ്പിച്ചത്.

കരുനാഗപ്പള്ളി കെ.സി. സെൻ്റർ കോൺഫെറൻസ് ഹാളിൽ സജ്ജമാക്കിയ സുഗതകുമാരി സ്മൃതി കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ സാഹിത്യകാരൻ പി.കെ. പാറക്കടവ് മുഖ്യ പ്രഭാഷണം നടത്തി. ചവറ കെ. എസ്. പിള്ള, അശ്വിനി, എം.പി മാനുഷ്യ എന്നിവർ സുൽഫിയുടെ കൃതികൾ ഏറ്റുവാങ്ങി.

അഡ്വ പി.ബി ശിവൻ അധ്യക്ഷനായി. വി വിജയകുമാർ സ്വാഗതം പറഞ്ഞു.ജി ല്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ജനപ്രതിനിധികളെ ആദരിച്ചു. മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, പ്രൊഫ കെ.പി. ശ്രീകുമാർ, വി.പി. ജയപ്രകാശ് മേനോൻ, കൗൺസിലർ ശ്രീലത ടീച്ചർ, ജില്ലാ പഞ്ചായത്തംഗങ്ങളായ സോമൻ, ഗേളീ ഷൺമുഖൻ, ക്ലാപ്പന പഞ്ചായത്ത് പ്രസിഡൻ്റ് മിനിമോൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമാരായ എ. നാസർ, രജനി, എഴുത്തുകാരി സുൽഫി, എ. സജീവ് എന്നിവർ സംസാരിച്ചു. ചടങ്ങിനോട് മുന്നോടിയായി സുഗതകുമാരി ടീച്ചറുടെ കവിതകളുടെ ഗാനാജ്ഞലിക്ക് ഗായിക കെ.എസ്. പ്രിയയും കുട്ടികളും നേതൃത്വം നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !