കേരഫെഡ് അസിസ്റ്റൻ്റ് മാനേജർ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു മരിച്ചു…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി, പുതിയകാവ് കേരഫെഡിലെ അസിസ്റ്റന്റ് മാനേജർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം മങ്ങാട്, ത്രിവേണിയിൽ പത്മകുമാർ(55) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.15 ഓടെയാണ് പത്മകുമാർ കുഴഞ്ഞുവീണത്. ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേരഫെഡ് സ്റ്റാഫ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ. ഭാര്യ ധന്യ(അധ്യാപിക, പുനലൂർ ഗവ.പോളിടെക്‌നിക്), മക്കൾ ഋഷികേശ്, ഹരികേശ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !