റോഡ് ഉദ്ഘാടനം ചെയ്തു…. മുരുകാലയം ജംഗ്ഷൻ – വട്ടപ്പറമ്പ് ജംഗ്ഷൻ റോഡ്….

കരുനാഗപ്പള്ളി : തൊടിയൂർ, പുലിയൂർ വഞ്ചി വടക്ക് മൂന്നാം വാർഡിൽ പുനർനിർമ്മിച്ച മുരുകാലയം ജംഗ്ഷൻ – വട്ടപ്പറമ്പ് ജംഗ്ഷൻ റോഡ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിൻ്റെ 20 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് ടാർ ചെയ്ത് വൃത്തിയാക്കിയത്. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീലേഖ വേണുഗോപാൽ, വാർഡ് മെമ്പർ ബിജി സുനിൽകുമാർ , എസ് സുനിൽകുമാർ, പോണാൽ നന്ദകുമാർ, എസ് മോഹനൻ, ശ്രീധരൻപിള്ള, അമ്പിളി എന്നിവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !