കരുനാഗപ്പള്ളി: തീരദേശത്തെ 56 സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 186 കോടി രൂപയുടെ വികസനപദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് വകുപ്പുമന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കിഫ്ബി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കുഴിത്തുറ ഗവ. ഫിഷറി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ടുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തീരദേശത്തെ വിദ്യാര്‍ഥികളെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറാക്കുന്നതിനുള്ള പരിശീലനത്തിനും സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. കുഴിത്തുറ സ്‌കൂള്‍ വികസനത്തിന് അനുവദിച്ച അഞ്ചരക്കോടി രൂപയുടെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ശ്രീകുമാര്‍, ജില്ലാപഞ്ചായത്തംഗം സി.രാധാമണി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സെലിന, ബ്ലോക്ക് പഞ്ചായത്തംഗം വി.സാഗര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ബിനുമോന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.സുഹാസിനി, ഗ്രാമപ്പഞ്ചായത്തംഗം പ്രിയമാലിനി, പ്രിന്‍സിപ്പല്‍ സാറാമ്മാമാത്യു, ഹെഡ്മിസ്ട്രസ് എസ്.ജെ.മുംതാസ് എന്നിവര്‍ പ്രസംഗിച്ചു. പി.ടി.എ. പ്രസിഡന്റ് ഷാനി എസ്., എസ്.എം.സി. ചെയര്‍പേഴ്‌സണ്‍ ഷാനി ശ്യാം എന്നിവര്‍ പങ്കെടുത്തു.
തീരദേശ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 186 കോടിയുടെ പദ്ധതി നടപ്പാക്കും
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !