സ്വാതന്ത്ര്യസമര സേനാനിയും സാഹിത്യകാരനുമായിരുന്ന ഡോ.വി.വി.വേലുക്കുട്ടി അരയൻ….

കരുനാഗപ്പള്ളി: ഡോ.വി.വി.വേലുക്കുട്ടി അരയന്റെ ചരമവാർഷിക ദിനാചരണമാണ് മേയ് 31 ന്. അദ്ദേഹത്തിന്റെ ചെറിയഴീക്കൽ വസതിയോട് ചേർന്നുള്ള സ്മൃതി മണ്ഡപത്തിൽ രാവിലെ ഒൻപതു മണിക്ക് പുഷ്പാർച്ചനയും സ്മരണാഞ്ജലിയും നടക്കും.

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #18.97.9.168, Browser - #Unknown, Content accessed - #05/12/2024 04:13:17 PM (UTC), Tracking code - #8830898171733415197]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.



സ്വാതന്ത്ര്യസമര സേനാനിയും സാഹിത്യകാരനുമായിരുന്ന ഡോ.വി.വി.വേലുക്കുട്ടി അരയൻ..... കൂടുതലറിയാം

കരുനാഗപ്പള്ളി: സ്വാതന്ത്ര്യസമര സേനാനിയും സാഹിത്യകാരനുമായിരുന്ന ഡോ.വി.വി.വേലുക്കുട്ടി അരയൻ 1894 മാർച്ച് 11 ന് കരുനാഗപ്പള്ളിയിൽ ആലപ്പാട് ഗ്രാമപഞ്ചായത്തിലെ ചെറിയഴീക്കൽ ആണ് ജനിച്ചത്. പിതാവ് വേലായുധൻ വൈദ്യൻ. മാതാവ് വെളുത്തകുഞ്ഞമ്മ.

സംഭവ ബഹുലമായ കര്‍മജീവിതത്തിനുടമയായിരുന്നു ഡോ.വി.വി. വേലുകുട്ടി അരയന്‍. അജ്ഞതയുടെയും അവഗണനയുടേയും കയ്പ്പറിഞ്ഞ് ജീവിതം തള്ളിനീക്കിയിരുന്ന അരയസമുദായത്തെ വെളിച്ചത്തിലേയ്ക്കും ഉണര്‍വിലേയ്ക്കും കൈപിടിച്ചുയര്‍ത്തിയ മഹാനായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യസമര സേനാനി, തിരുവിതാംകൂര്‍ സ്‌റ്റേറ്റ്‌ കോണ്‍ഗ്രസ്‌ നേതാവ്‌, അയിത്തോച്ചാടന പ്രക്ഷോഭ നേതാവ്‌, കേരളീയ നവോത്ഥാന നായകന്‍, നിര്‍ഭയനായ പത്രാധിപര്‍, പദ്യഗദ്യകളില്‍ പ്രാഗത്ഭ്യം തെളിയിച്ച സാഹിത്യകാരന്‍, തന്റേടിയായ നിരൂപകന്‍, സാമൂഹ്യ പരിഷ്‌കര്‍ത്താവ്‌, തിരുവിതാംകൂര്‍ രാഷ്ട്രീയ സഭയുടെ സ്ഥാപക നേതാവ്‌, നിരവധി ട്രേഡ്‌ യൂണിയനുകളുടെ നേതാവ്‌, വൈജ്ഞാനിക ശാസ്‌ത്രരംഗങ്ങളിലെ പ്രഗത്ഭന്‍, ഗവേഷകന്‍, അലോപ്പതി - ആയുര്‍വേദം - ഹോമിയോ വിഭാഗങ്ങളിലെ ഭിഷഗ്വരന്‍, പ്രഭാഷകന്‍, യുക്തിവാദി, കലാകാരന്‍ സംഘാടകന്‍, ഹാസ്യസാഹിത്യകാരന്‍, കാര്‍ട്ടൂണിസ്റ്റ്‌ ചിത്രകാരന്‍ തുടങ്ങി വിഭിന്ന രംഗങ്ങളില്‍ ഉജ്വലമായ സംഭാവനകള്‍ നല്‍കി സാമുദായിക നവീകരണത്തിലെ ശുക്ര നക്ഷത്രമായി തെളിഞ്ഞ ഡോ വി. വി. വേലുക്കുട്ടി അരയന്റെ ജീവിതം നമ്മൾ കരുനാഗപ്പള്ളിക്കാർ ഒന്നറിയേണ്ടതുണ്ട്.


ചെറുപ്രായത്തിൽ തന്നെ പിതാവിൽ നിന്നും ആയുർവ്വേദവും സംസ്കൃതവും പഠിച്ചുതുടങ്ങിയ വേലുക്കുട്ടി 18 വയസ്സാവുമ്പോഴേക്കും ആയുർവ്വേദത്തിലും സംസ്കൃതത്തിലും ഇംഗ്ലീഷിലും ആഴമേറിയ പാണ്ഡിത്യം സമ്പാദിച്ചു.

സംസ്കൃതം, ഇംഗ്ലീഷ് എന്നിവയിലുള്ള വിദ്യാഭ്യാസം നേടിയത് പ്രായാറിലുള്ള കളരിവാതുക്കൽ നമ്പൂതിരി കുടുംബത്തിൽ നിന്നുമാണ്, തുടർന്ന് ചാവർക്കോട്ട് ആയുർവേദ ഗുരുകുലത്തിൽ നിന്നും വൈദ്യവും പഠിച്ചു. തുടർന്ന് മദിരാശിയിൽ അലോപ്പതി വൈദ്യത്തിൽ പഠനം തുടർന്നു. അതോടൊപ്പം സ്വന്തം താല്പര്യത്തിനനുസരിച്ചു് സമുദ്രവിജ്ഞാനീയം, നിയമം തുടങ്ങിയ വിഷയങ്ങളും പഠിച്ചെടുത്തു. അലോപ്പതി ബിരുദത്തിനു ശേഷം കൽക്കത്തയിലെ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽനിന്നും ഹോമിയോ ചികിത്സയിലും ഒന്നാം റാങ്കോടുകൂടി ബിരുദം നേടി.

വിദ്യാഭ്യാസത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ വേലുക്കുട്ടി അരയൻ സ്വന്തം ഗ്രാമത്തിൽ തന്നെ ഡോക്ടർ ആയി പ്രാക്റ്റീസ് ആരംഭിച്ചു. പക്ഷേ അധികനാൾ കഴിയും മുമ്പേ അദ്ദേഹത്തിന്റെ ശ്രദ്ധ താൻ ഉൾപ്പെടുന്ന അരയസമുദായത്തിന്റെ സാമൂഹ്യപ്രശ്നങ്ങളിലേക്ക് തിരിഞ്ഞു.

1908-ൽ അദ്ദേഹം സ്വന്തം ഗ്രാമത്തിൽ വിജ്ഞാനസന്ദായിനി എന്ന പേരിൽ ഒരു വായനശാല ചെറിയഴീക്കൽ തുടങ്ങിവെച്ചു. ഇതു അദ്ധേഹത്തിന്റെ 14 -മത്തെ വയസ്സിലാണ് എന്നത് നമ്മൾ മനസിലാക്കേണ്ടതുണ്ട്.


വിദ്യാഭ്യാസരംഗത്ത്‌ സജീവമായി ഇടപെട്ട ഡോക്ടര്‍ അരയന്‍ സ്വന്തം ഗ്രാമത്തില്‍ നിശാപാഠശാല ആരംഭിച്ചുകൊണ്ടാണ്‌ യൗവനത്തില്‍ തന്നെ വിദ്യാവിപ്ലവത്തിന്‌ ആരംഭം കുറിച്ചത്‌. പകല്‍മുഴുവന്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട്‌ കടലില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്‌ പഠിക്കുന്നതിനായി ആരംഭിച്ച നിശാപാഠശാലകള്‍ പില്‍ക്കാലത്ത്‌ കേരളത്തില്‍ അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശകവുമായി. സ്വന്തം ഗ്രാമത്തില്‍ വേലുക്കുട്ടി അരയന്‍ സ്ഥാപിച്ച അരയസര്‍വീസ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 1936 ല്‍ ഒരു സ്‌കൂള്‍ ആരംഭിക്കുകയും 1944 ല്‍ അത്‌ സ്വകാര്യ സ്വത്താക്കാതെ സര്‍ക്കാരിന്‌ വിട്ടുകൊടുക്കുകയും ചെയ്‌തത്‌ മറ്റൊരു മനോഹരമായ മാതൃകയായി അവശേഷിക്കുന്നു.

സമ്പത്ത്‌, വിദ്യാഭ്യാസം, സ്വതന്ത്ര ജീവിതം, ഉദ്യോഗങ്ങള്‍ എന്നിവയിലെല്ലാം പിന്നോക്കം നിന്ന ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ അരയസമൂഹത്തിന്‌ സംഘടിച്ച്‌ ശക്തി നേടുന്നതിനായി ഒരു വേദി എന്ന നിലയില്‍ 1916ല്‍ ഡോക്ടര്‍ അരയന്‍, ജന്മ നാടായ ചെറിയഴീക്കല്‍ 'അരയവംശപരി പാലനയോഗം' സ്ഥാപിച്ചപ്പോള്‍ അത്‌ ചരിത്രത്തിലെ നാഴികക്കല്ലായിത്തീര്‍ന്നു.

പരിമിത യാത്രാ സൗകര്യങ്ങള്‍ മാത്രമുള്ള കേരളത്തിലെ തീരപ്രദേശങ്ങളിലുടനീളം സഞ്ചരിച്ചുകൊണ്ട്‌ കന്യാകുമാരിമുതല്‍ കാസര്‍കോടുവരെയുള്ള അരയ സമുദായത്തെ ഒരു കുടക്കീഴിലാക്കി ഡോക്ടര്‍ വേലുക്കുട്ടി അരയന്‍ 1919ല്‍ 'സമസ്‌ത കേരളീയ അരയമഹാജന യോഗം' രൂപീകരിച്ചു. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യന്‍ സുഗുണാനന്ദസ്വാമികള്‍ അധ്യക്ഷനായും ഡോക്ടര്‍ വേലുക്കുട്ടി അരയന്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുകൊണ്ട്‌ യോഗം മുന്നേറി.

കേരളത്തിന്റെ പൊതുജീവിതത്തില്‍ അക്കാലത്ത്‌ ഉദയം കൊണ്ട വിവിധ സാമൂഹ്യ - രാഷ്ട്രീയ പ്രസ്ഥനങ്ങളില്‍ മുന്‍കൈ പ്രവര്‍ത്തനം നടത്തിക്കൊണ്ട്‌ ഡോ.വേലുക്കുട്ടി അരയന്‍ നവോത്ഥാന നായകസ്ഥാനത്തേക്ക്‌ ഉയരുന്നതാണ്‌ പിന്നീട്‌ മലയാളം കണ്ടത്‌. 1920 ല്‍ രൂപീകരിക്കപ്പെട്ട തിരുവിതാംകൂറിലെ ആദ്യത്തെ രാഷ്ട്രീയ പ്രസ്ഥാനമായ 'തിരുവിതാംകൂര്‍ രാഷ്ട്രീയ മഹാസഭ'യുടെ സ്ഥാപകനേതാവായും ഡോ. വേലുക്കുട്ടി അരയന്‍ പ്രവര്‍ത്തിച്ചു. ടി കെ മാധവന്‍, കെ പി കേശവമേനോന്‍, മന്നത്തു പത്മനാഭന്‍, ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള, സി വി കുഞ്ഞുരീമന്‍, കെ കേളപ്പന്‍ തുടങ്ങിയവരായിരുന്നു സഹപ്രവര്‍ത്തകര്‍. അയിത്തത്തിനും അവര്‍ണര്‍ക്കുനേരേയുള്ള പീഢനത്തിനുമെതിരേ അതിശക്തമായ പ്രതികരണസമരങ്ങള്‍ സംഘടിപ്പിക്കുവാന്‍ ഒരു പൊതുവേദി എന്ന നിലയില്‍ 1924 ല്‍ എസ്‌.എന്‍.ഡി.പി യോഗം മുന്‍കൈയെത്ത്‌ ആരംഭിച്ച 'തിരുവിതാംകൂര്‍ അവര്‍ണഹിന്ദു സഭ'യുടെ പ്രസിഡന്റായി എസ്‌.എന്‍.ഡി.പി യോഗം നേതാവ്‌ എന്‍ കുമാരനും ജനറല്‍ സെക്രട്ടറിയായി ഡോ. വി. വി. വേലുക്കുട്ടി അരയനും തെരഞ്ഞെടുക്കപ്പെട്ടത്‌ മറ്റൊരു ചരിത്ര നിയോഗമായി. പിന്നീടു നടന്ന ക്ഷേത്രപ്രവേശന പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌ ഈ സംഘടനയാണ്‌.


കേരളത്തില്‍ ആദ്യമായി ഒരു ഫിഷറീസ്‌ കോണ്‍ഗ്രസ്‌ സംഘടിപ്പിക്കുവാന്‍ മുന്‍കൈയെടുത്ത ഡോക്ടര്‍ അരയന്‍ ആ രംഗത്തെ പ്രഗത്ഭരെയൊക്കെ അതില്‍ ക്ഷണിച്ചു വരുത്തി. വ്യത്യസ്‌ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തപ്പോള്‍ അത്‌ പില്‍ക്കാലത്ത്‌ ഒരു ഫിഷറീസ്‌ നയവും പരിപാടികളുമായി കേരളം ഏറ്റുവാങ്ങുകയും ചെയ്‌തു. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങല്‍ പഠിക്കുന്നതിനായി ഐ അംബ്രോസിനോപ്പം കേരളക്കരയാകെ സഞ്ചരിച്ച്‌ വിവരങ്ങള്‍ ശേഖരിച്ച്‌ അന്നത്തെ മന്ത്രി പി എസ്‌ നടരാജപിള്ളക്ക്‌ ഒരു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച വേലുക്കുട്ടി അരയന്റെ ശ്രമഫലമായി പ്രഥമ ഫിഷറീസ്‌ അഡൈ്വസറി ബോര്‍ഡ്‌ രൂപീകരണത്തിന്‌ വഴിതെളിഞ്ഞു.

കടലോരജീവിതത്തിലെ മൂന്ന്‌ ഘടകങ്ങളാണ്‌ മത്സ്യം, കയര്‍, കരിമണല്‍ എന്നിവ. തീരപ്രദേശത്തെ കൈപ്പിരിക്കയറിന്റെ പുനരുദ്ധാരണത്തിനുവേണ്ടി 1956-ല്‍ കേരളത്തിലെ ആദ്യത്തെ കയര്‍ പ്രദര്‍ശനം നീണ്ടകരയില്‍ ഡോക്ടര്‍ ഡോ. വി. വി. വേലുക്കുട്ടി അരയന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടു. വിവിധ പാരിസ്ഥിതികപ്രശ്‌നങ്ങളാല്‍ തീരദേശവാസികള്‍ നേരിട്ടുവന്ന കഷ്ടപ്പാടുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രഥമ തീരദേശസംരക്ഷ ണസമിതി രൂപീകരിക്കുവാന്‍ ഡോക്ടര്‍ അരയന്‍ മുന്‍ കൈ ഏടുത്തു. സമിതിയുടെ സ്ഥാപക പ്രസിഡന്റ്‌ ഡോക്ടര്‍ വേലുക്കുട്ടി അരയനും സെക്രട്ടറി ഡോ.ഹെന്റി ഓസ്‌റ്റിനുമായിരുന്നു. വന്‍തോതില്‍ വിദേശനാണയം നേടിതേതരുന്ന കരിമണല്‍ ഖനനത്തെക്കുറിച്ചു പഠിക്കുവാനും ചര്‍ച്ച ചെയ്യുവാനും ഡോക്ടര്‍ അരയന്‍ 1956 ല്‍ ചെറിയഴീക്കല്‍ വെച്ച്‌ ഒരു തീരദേശ മഹായോഗം സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക്‌ ജാതിമതഭേദമന്യേ ഒരു കേന്ദ്രസംഘടന ഉണ്ടാക്കേണ്ടത്‌ അനിവാര്യമാണെന്നും ഡോക്ടര്‍ അരയന്‍ അഭിപ്രായപ്പെടുകയുണ്ടായി.

അരയ സർവീസ് സൊസൈറ്റി, അഖില തിരുവിതാംകൂർ നാവിക തൊഴിലാളി സംഘം, തിരുവിതാംകൂർ മിനറൽ തൊഴിലാളി യൂണിയൻ, തുറമുഖ തൊഴിലാളി യൂണിയൻ തുടങ്ങി ഒട്ടനവധി സംഘടനകളും പ്രസ്ഥാനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ടു.

പരവൂരില്‍ ശ്രീനാരായണ ഗുരു, സി കേശവന്‍, സി കൃഷ്‌ണന്‍ വൈദ്യര്‍, സി വി കുഞ്ഞുരാമന്‍, കുമാരനാശാന്‍, കെ സി കേശവപിള്ള എന്നിങ്ങനെ എത്രയോ മഹാരഥന്മാരുമായി ഗാഢബന്ധം പുലര്‍ത്തുവാന്‍ വേലുക്കുട്ടി അരയനു സാധിച്ചു. കേശവനാശാന്റെ സുജനനാന്ദിന പത്രത്തില്‍ സഹപത്രാധിപരായി പ്രവര്‍ത്തിക്കുവാന്‍ പഠനത്തിനൊപ്പം കഴിഞ്ഞതിലൂടെ വേലുക്കുട്ടി അരയനില്‍ ഒരു എഴുത്തുകാരന്റെയും പത്രപ്രവര്‍ത്തകന്റേയും പ്രതിഭ തിളങ്ങുവാന്‍ തുടങ്ങി.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ കർമ്മധീരനായ ഒരു പോരാളി കൂടിയായിരുന്നു ശ്രീ. വേലുക്കുട്ടി അരയൻ. വൈക്കം സത്യാഗ്രഹത്തിന്റെ മുൻനിരയിൽ തന്നെ അദ്ദേഹം പങ്കെടുത്തു. 1917-ൽ അദ്ദേഹം തുടങ്ങിയ 'അരയൻ' എന്ന മാസിക പൊതുവേ കേരളസമൂഹത്തിന്റേയും വിശിഷ്യ അരയസമുദായത്തിന്റേയും ഒരു ജിഹ്വ ആയി നിലകൊണ്ടു. സഹോദരൻ അയ്യപ്പൻ, സി വി രാമൻപിള്ള തുടങ്ങിയവർ ഈ മാസികയിൽ പ്രവർത്തിച്ചിരുന്നു.­

സ്ത്രീകൾക്കുവേണ്ടി അരയസ്ത്രീജനമാസിക എന്നൊരു പ്രസിദ്ധീകരണവും അദ്ദേഹം ആരംഭിച്ചു.

ഒരു ശാസ്ത്രജ്ഞനെന്ന നിലയിലും വേലുക്കുട്ടി അരയൻ തന്റെ നാടിന് ഉപകാരപ്രദമായ പല പദ്ധതികളും ആവിഷ്കരിച്ചു.

1952 ല്‍ അന്നത്തെ തിരു-കൊച്ചി സര്‍ക്കാറിന് സമര്‍പ്പിച്ച ‘ലാന്‍ഡ് റെക്ളമേഷന്‍ സ്കീം’ പദ്ധതിപ്രകാരം വന്‍ ചെലവ് ചെയ്ത് സുരക്ഷിതമല്ലാത്ത കരിങ്കല്‍ ഭിത്തികള്‍ കടലില്‍ കെട്ടുന്നതിന് പകരം പ്രകൃതിയുമായി യോജിച്ച ഒരു സംവിധാനം കടപ്പുറത്ത് സ്ഥിരമായി ഉണ്ടാക്കുക എന്നതായിരുന്നു. തീരദേശം അലിഞ്ഞുപോകുന്നതു് ഒഴിവാക്കാനും കടൽത്തീരം കൂടുതൽ ഫലസമ്പുഷ്ടമാക്കാനും ഉതകുന്ന പ്രൊജക്റ്റുകൾ രൂപകൽപ്പന ചെയ്തു.

സമുദ്രോൽപ്പന്നങ്ങളുടേയും കേരോൽപ്പന്നങ്ങളുടേയും വൈവിദ്ധ്യവികാസങ്ങൾക്കും അദ്ദേഹത്തിന്റെ ആശയങ്ങൾ ഏറെ സഹായകമായി. പ്രാദേശികമായി ലഭ്യമായ അസംസ്കൃതവസ്തുക്കൾ ഉപയോഗിച്ച് പത്രക്കടലാസ് നിർമ്മാണരീതി, വ്യത്യസ്ത വൈദ്യശാസ്ത്രവിധികൾ സമ്മേളിപ്പിച്ച മരുന്നുകളുടെ ഉൽപ്പാദനം തുടങ്ങിയവയും അദ്ദേഹത്തിന്റെ സംഭാവനകളായിരുന്നു.

സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ ചൂഷണം ഉറപ്പാക്കൽ, സമുദ്രതീരസംരക്ഷണം, മത്സ്യബന്ധനോപാധികളുടെ മെച്ചപ്പെടുത്തൽ, മീൻ പിടിച്ചു ജീവിക്കുന്ന സമുദായങ്ങളുടെ ഉന്നമനം എന്നിവ ലാക്കാക്കി 1949-ൽ ആദ്യമായി സംഘടിപ്പിച്ച ഫിഷറീസ് കോൺഫറൻസിന്റെ സംഘാടകനും സൂത്രധാരനും ഡോ. വേലുക്കുട്ടി അരയൻ ആയിരുന്നു.

സാഹിത്യരംഗത്തും വേലുക്കുട്ടി അരയൻ തന്റേതായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചു. തകഴി ശിവശങ്കരപ്പിള്ള എഴുതിയ ചെമ്മീൻ എന്ന നോവലിനെ നിശിതമായി വിമർശിച്ചുകൊണ്ട് അദ്ദേഹം 'ചെമ്മീൻ - ഒരു നിരൂപണം'എന്ന പേരിൽ എഴുതിയ വിമർശനഗ്രന്ഥം അക്കാലത്തെ മലയാളസാഹിത്യചർച്ചകളിൽ വലിയ അലകളിളക്കി. ത്രിവിക്രമൻ, വജ്രസൂചി, ബാലൻ, ആലപ്പാട്ടു ബാലൻ, കുംഭാണ്ഡൻ, മണി, മായാവി, ചക്ഷുശ്രവണൻ, ചെമ്മാന്ത്രം തുടങ്ങി വിഷയവും മേഖലയും അനുസരിച്ച് പല തൂലികാനാമങ്ങളിലും അദ്ദേഹം സ്വീകരിച്ചിരുന്നു.

അദ്ദേഹത്തിന്റെ പ്രധാന പദൃകൃതികൾ കിരാതാർജ്ജുനീയം (തുള്ളൽ), ഓണം ഡേ, ദീനയായ ദമയന്തി, പദ്യകുസുമാഞ്ജലി, ശ്രീചൈത്രബുദ്ധൻ, അച്ചനും കുട്ടിയാനും (വടക്കൻ പാട്ട്), സത്യഗീത, മാതംഗി,ക്ലാവുദീയ, ചിരിക്കുന്ന കവിതകൾ(ആക്ഷേപഹാസ്യം)­, കേരളഗീതം(ഗീതങ്ങൾ), തീ­ക്കുടുക്ക, സ്വർഗ്ഗസോപാനം,സൂക്തമുത്തുമാല (പ്രസിദ്ധ സൂക്തങ്ങളുടെ കവ്യാവിഷ്കരണം), ചിന്തിപ്പിക്കുന്ന കവിതകൾ.

രസലക്ഷണ സമുച്ചയം, ലഘുകഥാകൗമുദി, മത്സ്യവും മതവും , അരയ മഹാജനയോഗം തുടങ്ങിയ ഗദ്യകൃതികളും ബലേഭേഷ് തുടങ്ങിയ നാടകങ്ങളും ആശാന്‍െറ കരുണയുടെ ആട്ടക്കഥാരൂപമായ വാസവദത്താ നിര്‍വാണം തുടങ്ങി അനേകം കൃതികളും അദ്ദേഹം എഴുതി.


സാഹിത്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും അദ്ദേഹം തന്റെ സുശിക്ഷിതമായ കൈയൊപ്പു ചാർത്തി.
ഡോ. വി. വി. വേലുക്കുട്ടി അരയൻ ഫൗണ്ടേഷൻ എന്ന പേരിൽ കരുനാഗപ്പള്ളി ചെറിയഴീക്കൽ രൂപീകരിച്ചിട്ടുള്ള സ്ഥാപനമാണ് അദ്ദേഹത്തിന്റെ സ്മാരകങ്ങളിൽ പ്രമുഖമായത്.




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !