കരുനാഗപ്പള്ളി വില്ലേജ് ഓഫീസിന് പുതിയ ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു

കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി വില്ലേജ് ഓഫീസിന് ജനസഹായി വിവരാവകാശ നിയമഫോറം ഫ്രണ്ട് ഓഫീസ് നിർമിച്ചു നൽകി.


സബ് കളക്ടർ ഡോ. ചിത്ര ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു.


മാതൃകാപരമായ പ്രവർത്തനം നടത്തുന്ന വില്ലേജ് ഓഫീസ് എന്ന നിലയ്ക്കാണ് ഫ്രണ്ട് ഓഫീസ് നിർമിച്ചുനൽകിയതെന്ന് ജനസഹായി ഭാരവാഹികൾ അറിയിച്ചു.


തഹസിൽദാർ സജിതാബീഗം, വില്ലേജ് ഓഫീസർ അനീഷ് കുമാർ, ജനസഹായി ഭാരവാഹികളായ എ.അജയകുമാർ, ഡി.പ്രിൻസ്, പല്ലിയിൽ കുഞ്ഞുമോൻ, ജി.പ്രദീപ് കുമാർ, എസ്.രാജേഷ്, സി.പുഷ്പരാജൻ, റാഷിദ തുടങ്ങിയവർ ഉദ്ഘാടന യോഗത്തിൽ സംസാരിച്ചു.നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !