ഇതാ വരുന്നു കരുനാഗപ്പള്ളി ചവറയിൽ…. അഭിമാന നിമിഷങ്ങൾ…. അഡ്‌മിഷൻ….

കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി ചവറയിൽ വിദ്യാർത്ഥികൾക്കായി ഒരു മികച്ച വിദ്യാകേന്ദ്രം വരവായി… ഇനി നമ്മുടെ ചവറയ്ക്ക് അഭിമാന നിമിഷങ്ങൾ….

100 കോടിയിലധികം ചിലവഴിച്ചു നിർമ്മിച്ച അതി മനോഹരമായ ഒരു വിദ്യാഭ്യാസ സ്‌ഥാപനം പ്രവർത്തനം ആരംഭിക്കാൻ ഇനി കുറച്ചു ദിവസങ്ങൾകൂടി മാത്രം…..

ചവറയ്ക്ക് എന്നും പ്രിയപ്പെട്ട നിരവധി പൊതുപ്രവർത്തകരുടെ കഠിന പ്രയത്നത്തിന്റെ ഫലമായി ലഭിച്ച ഒരു ബൃഹത് പദ്ധതി 2018 ജൂലൈ 23 ന് നമ്മുടെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നാടിനായി സമർപ്പിക്കുകയാണ്.

മികച്ച തൊഴിലധിഷ്‌ഠിത കോഴ്‌സുകൾ, വ്യവസായ സ്ഥാപനങ്ങളുമായുള്ള അക്കാദമിക് സഹകരണം, പ്ലേസ്‌മെന്റ്, ഹോസ്റ്റൽ സൗകര്യം, അന്താരാഷ്‌ട്ര സ്‌ക്കിൽ വികസന കേന്ദ്രങ്ങളുമായുള്ള സഹകരണം എന്നിവ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ & കൺസ്ട്രക്ഷന്റെ പ്രത്യേകതയാണ്.

മികച്ച തൊഴിൽ ലഭിക്കുവാൻ സ്‌ക്കിൽ വികസന കോഴ്‌സുകൾക്ക് ഇപ്പോൾ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം…. ജൂലൈ 20 വരെ അപേക്ഷകൾ സ്വീകരിക്കും….. ആഗസ്റ്റ് ആദ്യവാരം ക്ലാസുകൾ ആരംഭിക്കും…..

സ്‌ക്കിൽ വികസനം, തൊഴിൽ ലഭ്യത എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന തൊഴിൽ വകുപ്പിന്റെ കീഴിലുള്ള കേരള അക്കാദമി ഫോർ സ്‌ക്കിൽസ് എക്സസലൻസും യു.എൽ.സി.സി.എസ്സ്. – ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയും ചേർന്നാരംഭിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ & കൺസ്ട്രക്ഷൻ (IIIC) 2018-2019 സ്‌ക്കിൽ വികസന കോഴ്‌സുകൾക്ക് വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

എസ്.എസ്.എൽ.സി, പ്ലസ്‌ടു, ഐ.ടി.ഐ. സർട്ടിഫിക്കേറ്റ്, ഡിപ്ലോമ, ഡിഗ്രി, ബി.ടെക്ക് പൂർത്തിയായവർക്കുള്ള ടെക്‌നീഷ്യൻ, സൂപ്പർവൈസർ, മാനേജീരിയൽ കോഴ്‌സുകൾ, എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് മികച്ച തൊഴിൽ ലഭിക്കാനുതകുന്ന ഗ്രാഡുവേറ്റ്‌ഷിപ്പ് പ്രോഗ്രാമുകൾ എന്നിവയും ഇവിടെയുണ്ട്.

38 കോഴ്‌സുകളിൽ നിന്നും 7 കോഴ്‌സുകൾ ആദ്യഘട്ടത്തിൽ ആരംഭിക്കും

എസ്.എസ്.എൽ.സി വരെ പഠിച്ചവർക്ക് ആറുമാസം നീണ്ടു നിൽക്കുന്ന ടെക്‌നീഷ്യൻ ലെവൽ കോഴ്‌സുകൾ

  • സർട്ടിഫിക്കേറ്റ് ഇൻ പെയിന്റിംഗ് & ഫിനിഷിങ് വർക്ക്
  • അഡ്വാൻസ്‌ഡ് സർട്ടിഫിക്കേറ്റ് ഇൻ ബാർബെൻഡിംഗ് & സ്‌റ്റീൽ ഫിക്‌സിംഗ്
  • അഡ്വാൻസ്‌ഡ് സർട്ടിഫിക്കേറ്റ് ഇൻ ഹൗസ് കീപ്പിംഗ്

ഡിപ്ലോമ, ഐ.റ്റി.ഐ. കോഴ്‌സുകൾ   പഠിച്ചവർക്ക് ആറുമാസം നീണ്ടു നിൽക്കുന്ന സൂപ്പർവൈസറി  ലെവൽ കോഴ്‌സ് 

  • അഡ്വാൻസ്‌ഡ് സർട്ടിഫിക്കേറ്റ് പ്രോഗ്രാം  ഇൻ പ്ലംബിംഗ്  എഞ്ചിനീയറിംഗ് 

ബി.ടെക്ക്, സിവിൽ, ബി. ആർക്ക്  കോഴ്‌സുകൾ  പഠിച്ചവർക്ക് ഒരു വർഷം നീണ്ടു നിൽക്കുന്ന ബിരുദാനന്തര ഡിപ്ലോമ കോഴ്‌സ് 

  • അർബൻ പ്ലാനിംഗ് ആൻറ്  ആർക്കിടെക്ചർ 
  • കൺസ്ട്രക്ഷൻ മാനേജ്‌മെൻറ് 

സിവിൽ എഞ്ചിനീയറിംഗ്  ബിരുദധാരികൾക്ക്  ഗ്രാഡുവേറ്റ്‌ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം .

സിവിൽ എഞ്ചിനീയറിംഗ്, സർവ്വെയിങ് , ഇലക്ട്രിക്കൽ, പ്ലംബിംഗ്, ബാർബെൻഡിങ് , ഫ്രീഫാബ്‌ ടെക്നോളജി , എസ്റ്റിമേഷൻ തുടങ്ങീ നിർമ്മാണ ഭൗതിക സൗകര്യ മേഖലയുമായി  ബന്ധപ്പെട്ട വിവിധ മേഖലകളിൽ പ്രവേശനം ലഭിക്കും.

രാജ്യത്തെയും വിദേശത്തെയും മികച്ച സ്‌ക്കിൽ വികസനകേന്ദ്രങ്ങൾ, സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ പരിശീലനത്തിനുള്ള സൗകര്യമുണ്ടായിരിക്കും.

U.K. യിലെ NTPC കോളേജ്, SQA, NOCN എന്നിവയുമായുള്ള സഹകരണത്തിലൂടെ ലോകോത്തര നിലവാരത്തിലുള്ള കോഴ്‌സുകളാണ് IIIC യിൽ നടത്തുന്നത്. അതുപോലെ ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് കൺസ്ട്രക്ഷൻ, കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, ക്രിഡായി, ബ്രിട്ടീഷ് കൗൺസിൽ, കേംബ്രിഡ്‌ജ് ഇംഗ്ലീഷ് എന്നിവയുമായും രാജ്യത്തെ ഐ.ഐ.റ്റി. കളുമായും ചേർന്നുള്ള മികച്ച തൊഴിലധിഷ്ഠിത വികസന പ്രോഗ്രാമുകൾ  IIIC യുടെ പ്രത്യേകതകളാണ്. 

കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.iiic.ac.in , www.ulccsltd.com സന്ദർശിക്കുക. ഫോൺ : 8078980000

കടപ്പാട് : ശ്രീ. എൻ.വിജയൻപിള്ള എം.എൽ.എ. ഓഫീസ്


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !