കരുനാഗപ്പള്ളി : മരുതൂര്‍കുളങ്ങര മഹാദേവ ക്ഷേത്രത്തില്‍ ശിവപുരാണയജ്ഞത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 7.30-ന് കറുകഹോമം നടക്കും.
രാവിലെ 7 -ന് ശിവപുരാണ പാരായണം, 9- ന് അന്നദാനം, 10.30- ന് രുദ്രാഭിഷേകം, ഭജന, 11 -ന് ആചാര്യപ്രഭാഷണം, 1 -ന് സമൂഹസദ്യ, 2- ന് പാരായണം, 6.30 -ന് ദീപാരാധന, ഭജന, നാമദീപപ്രദക്ഷിണം, ആചാര്യപ്രഭാഷണം, മംഗളാരതി. ഓച്ചിറ പച്ചംകുളത്ത് ഇല്ലത്ത് എസ്.ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് യജ്ഞാചാര്യന്‍. മാമ്പുഴ ജയചന്ദ്രന്‍, ഇളമ്പല്‍ പ്രമോദ്, തോട്ടപ്പള്ളി കിഷോര്‍ എന്നിവരാണ് യജ്ഞപൗരാണികര്‍.
25 -ന് രാവിലെ 10.30- ന് തൃശൂലപൂജ, രാത്രി 7- ന് ദമ്പതീപൂജ, 7.30- ന് തിരുവാതിരക്കളി. 26- ന് വൈകിട്ട് 6 -ന് കാവടി സമര്‍പ്പണം. 27- ന് വൈകിട്ട് 5.30- ന് നാരങ്ങാവിളക്ക്. 28- ന് രാവിലെ 10.30- ന് നവഗ്രഹപൂജ, വൈകിട്ട് 5.30- ന് പൂമൂടല്‍. 29 -ന് വൈകിട്ട് 6 -ന് ദക്ഷിണാമൂര്‍ത്തിപൂജ. 30-ന് രാവിലെ 8-ന് മഹാലക്ഷ്മിപൂജ. ഒക്ടോബര്‍ 1 -ന് വൈകിട്ട് 3.30 -ന് ദേശപ്രദക്ഷിണ ഘോഷയാത്രയും ശിവലിംഗ നിമജ്ജനവും.