രാഷ്ട്രപതി 17 ന് കരുനാഗപ്പള്ളി അമൃതാനന്ദമയി മഠം സന്ദര്‍ശിക്കും…

കരുനാഗപ്പള്ളി : ബഹു. രാഷ്ട്രപതി ദ്രൗപതി മുര്‍മു 2023 മാർച്ച് 17 ന് കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തില്‍ സന്ദര്‍ശനം നടത്തും.

സന്ദർശനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാനാ പര്‍വീണ്‍ അറിയിച്ചു.

രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നു പോകുന്ന കായംകുളം- ഓച്ചിറ-ഇടയനമ്പലം-ആയിരംതെങ്ങ്-അഴീക്കല്‍-പറയകടവ്- അമൃതപുരി റൂട്ടില്‍ രാവിലെ എട്ടുമുതല്‍ 10:25 വരെയാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക. കൂടാതെ അമൃതപുരി-ചെറിയഴീക്കല്‍-ലാലാജി ജങ്ഷന്‍ റൂട്ടിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുജനങ്ങളും പൊലീസ് നിര്‍ദേശ പ്രകാരം യാത്ര ക്രമീകരിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !