ഇഫ്താർ സംഗമം സംഘടിപ്പിച്ചു…

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി അഡ്വക്കേറ്റ് ലൈനിലെ വ്യാപാര കൂട്ടായ്മയായ അഡ്വക്കേറ്റ് ലൈൻ മർച്ചന്റ് അസോസിയേഷൻ (ALMA) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇഫ്താറിൽ അറുനൂറിൽ പരം ആളുകൾ പങ്കെടുത്തു. ഉപഭോക്താക്കൾക്കും, ഈ മേഖലയിലെ വ്യാപാരികൾക്കും കുടുംബ അംഗങ്ങൾക്കും, ക്ഷണിക്കപ്പെട്ട അഥിതികൾക്കും വേണ്ടിയാണ് ഇഫ്താർ സംഘടിപ്പിച്ചത്.

എല്ലാ വർഷവും സംഘടിപ്പിക്കുന്ന മതേതര ഇഫ്താറിലും, മറ്റ് ആഘോഷങ്ങളിലും നൂറ് കണക്കിന് ആളുകൾ ആണ് പങ്കെടുക്കുന്നത്. ALMA എല്ലാ ആഘോഷങ്ങളും ഈ മേഖലയിൽ സംഘടിപ്പിക്കാറുണ്ട്. ഇഫ്താർ സംഗമം സി.ആർ.മഹേഷ് എം.എൽ.എ. ഉൽഘാടനം ചെയ്തു.ALMA വർക്കിങ് പ്രസിഡന്റ് ഷിഹാൻ ബഷി അധ്യക്ഷത വഹിച്ചു, പ്രസിഡന്റ് കബീർ ഏഷ്യൻ വിശിഷ്ട വ്യക്തികളെ സ്വീകരിച്ചു ,

ചടങ്ങിൽ ടൗൺ ജുമാ മസ്ജിദ് ഇമാം ഷാഹിദ് ഖാസിമി, ശ്രീമദ് ഭാഗവത സപ്താഹ ആചാര്യൻ പ്രമോദ് സൗഗന്ധികം എന്നിവർ ഇഫ്താർ സന്ദേശം നൽകി, ചടങ്ങിൽ മുൻ എം.എൽ.എ. ആർ.രാമചന്ദ്രൻ മുനിസിപ്പൽ ചെയർമാൻ രാജു കോട്ടയിൽ, Rtd SP കളത്തിൽ ഗോപാലകൃഷ്ണപിള്ള,വാർഡ് കൗണ്സിലർ അഷിത,മുൻ കൗൺസിലർ വിജയൻ പിള്ള, മുനമ്പത്ത് ഷിഹാബ്, യുണൈറ്റഡ് മർച്ചന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് നിജാം ബഷി, പോച്ചയിൽ നാസർ, രക്ഷാധികാരികളായ വിജയൻ തുപ്പാശ്ശേരിൽ, ജഗദീശ്വരൻ, ഗോപാലകൃഷ്ണ പിള്ള എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, ജനറൽ സെക്രട്ടറി സഫീർ നാസക്ക് സ്വാഗതവും, ട്രഷറർ റൂഷ പി കുമാർ നന്ദിയും രേഖപ്പെടുത്തി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !