കാലത്തിന്റെ മാറ്റത്തിനൊപ്പം കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌ക്കൂള്‍ ചുവട് വയ്ക്കുകയാണ്. വിദ്യാര്‍ത്ഥിനികള്‍ക്ക് കൂടുതല്‍ സുരക്ഷ ആവശ്യമായി വരുന്ന ഈ കാലഘട്ടത്തില്‍ അധ്യാപകരെയും രക്ഷിതാക്കളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ‘ഗുരുസ്പര്‍ശ് എസ്എംഎസ് സംവിധാനം’ കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌ക്കൂളില്‍ നിലവില്‍ വന്നു. വിദ്യാര്‍ത്ഥിനികളുമായി ബന്ധപ്പെട്ട അവശ്യകാര്യങ്ങള്‍ മാതാപിതാക്കളെ അറിയിക്കുന്നതിനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. പഠനം തുടങ്ങി അരമണിക്കൂറിനുള്ളില്‍ ക്ലാസില്‍ ഹാജരാകാത്ത കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ എസ്എംഎസ് വഴി രക്ഷാകര്‍ത്താക്കളുടെ മൊബൈല്‍ഫോണില്‍ അറിയിക്കും. പരീക്ഷ റിസള്‍ട്ട്, ടൈംടേബിള്‍, പിടിഎ, ക്ലാസ് പിടിഎ യോഗങ്ങള്‍ എന്നിവയ്ക്ക് പുറമേ സ്‌കൂളുമായും വിദ്യാര്‍ത്ഥിനികളുമായും ബന്ധപ്പെട്ട മറ്റ് വിവരങ്ങളും രക്ഷിതാക്കളെ അറിയിക്കുന്നതിന് വേണ്ടിയാണ് സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് പ്രധാനമായി ‘ഗുരുസ്പര്‍ശ്’ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നത്.
വിദ്യാര്‍ത്ഥിനികള്‍ക്ക് സുരക്ഷ ഒരുക്കി കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌ക്കൂള്‍
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !