ജേർണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷൻ യോഗം ചേർന്നു

കൊല്ലം : ജേർണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി യോഗം ചേർന്നു. കൊട്ടാരക്കര താലൂക്ക് പ്രസ് ക്ലബ്ബിൽ വച്ച് ജില്ലാ പ്രസിഡന്റ് അശോകിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ സെക്രട്ടറി ഷിജു പടിഞ്ഞാറ്റിൻകര യോഗം ഉദ്ഘാടനം ചെയ്‌തു.
സംസ്ഥാന സെക്രട്ടറി ഷിബു കൂട്ടുംവാതുക്കൽ, സംസ്ഥാന ട്രഷറർ കൃഷ്ണകുമാർ തുടങ്ങിയവർ യോഗത്തിൽ മുഖ്യ അതിഥികളായി. യോഗത്തിൽ അംഗങ്ങൾക്കുള്ള ഐ.ഡി. കാർഡ് വിതരണവും നടന്നു.

കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഗ്രീവൻസ് കൗൺസിലിൽ അംഗീകാരം ലഭിച്ചിട്ടുള്ളതും, ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും ശക്തമായ സാന്നിധ്യമുള്ളതുമായ
പത്ര – ദൃശ്യ – ഓൺലൈൻ മാധ്യമപ്രവർത്തകരുടെ സംഘടനയായ JMA യിലേക്ക് കൊല്ലം ജില്ലയിൽ നിന്ന് കൂടുതൽ അംഗങ്ങളെ ചേർക്കുവാനും സംഘടയുടെ പ്രവർത്തനങ്ങൾ ശക്തമാക്കുവാനും യോഗത്തിൽ തീരുമാനിച്ചു.

ജില്ലാ ട്രഷറർ സുധീഷ് ആർ കരുനാഗപ്പള്ളി, ജില്ലാ ജോയിന്റ് സെക്രട്ടറി റിന്റോ റെജി, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീനാഥ്, എം.എസ്. വിഷ്ണുനാഥ്, പ്രവീൺ കൃഷ്ണരാജ്, മനോജ്, ബിനീഷ് എം, അനുരാജ് ആർ, അനന്ദു, ബിലു, ശ്യാം, അനിൽ സദാനന്ദൻ, മൊയ്‌ദു അഞ്ചൽ, അജ്‌മൽ ഖാൻ, സുഭാഷ് കെ, റാണി ചന്ദ്ര തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !