കരുനാഗപ്പള്ളി : രാജധാനി എക്സ്പ്രസ്സ് ട്രയിൻ കടന്നുപോകുമ്പോൾ റയിൽവേ ഗേറ്റ് തുറന്നു കിടന്നു. ഇതു മൂലം ഉണ്ടാകുമായിരുന്ന വൻ അപകടം തലനാരിഴക്ക് ഒഴിവായി. കഴിഞ്ഞ ദിവസം രാത്രി 11:45 ന് ഓച്ചിറ-ചൂനാട് റോഡിലെ ലെവൽക്രോസിൽ ആണ് സംഭവം ഉണ്ടായത്. രാത്രിയായതിനാൽ വാഹനങ്ങൾ കുറവായത് അപകടം ഒഴിവാക്കി.സംഭവം സംബന്ധിച്ച് ലോകോ പൈലറ്റ് കരുനാഗപ്പള്ളി റയിൽവേ സ്റ്റേഷനിൽ എത്തി റിപ്പോർട്ടു നൽകുകയായിരുന്നു.ചൊവ്വാഴ്ച തിരുവനന്തപുരം ഡി ആർ എമ്മിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സിഗ്നലിലെ കേബിൾ തകരാറാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
Copyright © 2003-2024 karunagappally.com Developed by Sudheesh.R