വീടിൻ്റെ ഒരു ഭാഗം ഇടിഞ്ഞുവീണു… ശക്തമായ മഴയെ തുടർന്ന്

കരുനാഗപ്പള്ളി : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് വീടിൻ്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. കരുനാഗപ്പള്ളി ആലുംകടവ്,ആലപ്പാട് കുറ്റിതെക്കതിൽ, ജൂലിയൻ കാർഡോസിന്റെ വീടിൻ്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 3.45 ഓടെയാണ് സംഭവം. ഈ സമയം ആ വീടിനുള്ളിൽ ആളുകൾ ഇല്ലാതിരുന്നത് അപകടം ഒഴിവാക്കി.

ചിത്രം: ആലുംകടവ്, ആലപ്പാട് ജൂലിയാൻ കാർഡോസിന്റെ വീടിൻ്റെ ഒരു ഭാഗം തകർന്ന നിലയിൽ


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !