കന്നേറ്റി വള്ളംകളി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ശനിയാഴ്ച…..

കരുനാഗപ്പള്ളി : ഈ വർഷത്തെ ശ്രീനാരായണ ട്രോഫി കന്നേറ്റി വള്ളം കളിയോടനുബന്ധിച്ചുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം 2023 ജൂലൈ 29 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് എൻ.കെ. പ്രേമചന്ദ്രൻ എം.പി. നിർവ്വഹിക്കും. ജലോത്സവ കമ്മിറ്റി ചെയർമാൻ കൂടിയായ സി.ആർ.മഹേഷ് എം.എൽ.എ. അദ്ധ്യക്ഷനാകും. കൊല്ലം ജില്ലാ കളക്ടർ അഫ്സാന പർവീൺ, മണ്ണാശ്ശേരിൽ നഴ്സറി ഉടമ ബി.ശിവപ്രസാദിൽ നിന്നും ആദ്യ ഫണ്ട് ഏറ്റുവാങ്ങും.

ജലോത്സവ കമ്മിറ്റി ജനറൽ കൺവീനറായ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു , ജലോത്സവ കമ്മിറ്റി വൈസ് ചെയർമാൻ അനിൽ.എസ് കല്ലേലിഭാഗം, ജലോത്സവ കമ്മിറ്റി വൈസ് ചെയർമാൻ സന്തോഷ് തുപ്പാശ്ശേരിൽ തുടങ്ങിയവർ നേതൃത്വം നൽകും. ഈ വർഷത്തെ 84-ാമത് ശ്രീനാരായണ ട്രോഫി കന്നേറ്റി വള്ളംകളി 2023 ആഗസ്റ്റ് 31 വ്യാഴാഴ്ച നടക്കും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !