ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട:  മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു.  സംസ്ഥാന വൈസ് പ്രസിഡണ്ട് അറുമുഖൻപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ഭാരവാഹികളായി വർഗീസ് മുട്ടം (പ്രസിഡണ്ട്),  ബാബു വെമ്മേലി  (സെക്രട്ടറി ), ജിബു ഇലവംതിട്ട  (ട്രഷറർ),  കൈലാസ് കലഞ്ഞൂർ (ജില്ലാ കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ  നവമാധ്യമപ്രസ്ഥാനങ്ങൾ, ലഹരി വിമുക്ത കേരളം എന്ന ശീർഷകം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ സാധിക്കട്ടെ എന്ന്  യോഗം ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി ഷിബു കൂട്ടുംവാതുക്കൾ പറഞ്ഞു.സംസ്ഥാന ട്രഷറർ കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി
കൈലാസ് കലഞ്ഞൂർ  സ്വാഗതവും, ബാബു വെമ്മേലി  നന്ദിയും പ്രകാശിപ്പിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !