അടുക്കള തോട്ട പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു….

കരുനാഗപ്പള്ളി : ലോക്ക് ഡൗൺ പശ്ഛാത്തലത്തിൽ അടുക്കള തോട്ട പദ്ധതിയുടെ ഭാഗമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ക്ലാപ്പന പടിഞ്ഞാറ് വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു.

വില്ലേജ്‌ കമ്മറ്റിയംഗങ്ങൾക്കും പ്രവർത്തകർക്കും വീടുകളിലെത്തിയാണ് വിത്തുകൾ നൽകിയത്. അജയപ്രസാദിന്റെ മാതാവ് ഇന്ദിരാ തങ്കച്ചിക്ക്, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി പച്ചക്കറിവിത്ത് നൽകി, പരിപാടി ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മറ്റി പ്രസിഡന്റ് മിനി സെക്രട്ടറി ധന്യ എന്നിവർ നേതൃത്വം നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !