ഓൺ ലൈൻ പഠന സഹായവുമായി കരുനാഗപ്പള്ളി സർവ്വീസ് ബാങ്ക്…

കരുനാഗപ്പള്ളി : സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി സഹായങ്ങൾ കൈമാറി. കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിലാണ് ഓൺലൈൻ പഠനത്തിനായി ടെലിവിഷനുകൾ കൈമാറിയത്. കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻ്റ് മുഹമ്മദ് റാഫി ടെലിവിഷനുകൾ സ്കൂൾ മാനേജർ വി രാജൻപിള്ളയ്ക്ക് കൈമാറി.

ബാങ്ക് സെക്രട്ടറി ടി. സുതൻ, സ്കൂൾ പ്രഥമാധ്യാപകരായ ശ്രീകുമാർ, മേരി ടി. അലക്സ്, നഗരസഭാ കൗൺസിലർ എൻ.സി. ശ്രീകുമാർ, ആർ. ഗോപി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഇതുകൂടാതെ നമ്പരുവികാല വെൽഫെയർ സ്കൂളിലേക്ക് പ്രിൻ്ററും ബാങ്കിൻ്റെ വകയായി കൈമാറി. കരനെൽ കൃഷി, മരച്ചീനി കൃഷി എന്നിവയും കോവിഡ് കാലത്ത് ബാങ്ക് ഏറ്റെടുത്തതായി അധികൃതർ പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !