കരുനാഗപ്പള്ളിയിൽ ഷീ ടാക്സി ഓടിത്തുടങ്ങുന്നു …

കരുനാഗപ്പള്ളി: സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയുടെ കവചമൊരുക്കി കരുനാഗപ്പള്ളി നഗരസഭയിൽ ഷീ ടാക്സി ഓടിത്തുടങ്ങുന്നു. അഡ്വ എ.എം. ആരിഫ് എം.പി. ടാക്സി ഫ്ലാഗ് ഓഫ് ചെയ്തു.

പദ്ധതി യാഥാർത്ഥ്യമായതോടെ ജില്ലയിൽ നഗരസഭകളിൽ ഷീ ടാക്സി നടപ്പിലാക്കുന്ന ആദ്യ തദ്ദേശ സ്വയഭരണ സ്ഥാപനമായി മാറുകയാണ് കരുനാഗപ്പളളി നഗരസഭ. സ്ത്രീ സൗഹൃദ നഗരസഭ എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടി സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് ഈ വർഷം മെയ് മുതൽ ഷീടാക്സി പദ്ധതി നിലവിൽ വന്നത്. കുടുംബശ്രീ – എൻ.യു.എൽ.എമ്മുമായി ചേർന്നാണ് കരുനാഗപ്പള്ളി നഗരസഭ ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഡ്രൈവിംഗ് മേഖലയിലെ തൊഴിൽ സാധ്യതകൾ വനിതകൾക്കുകൂടി ഉപയോഗപ്പെടുത്തക്ക രീതിയിലാണ് ഈ പദ്ധതി നഗരസഭ വിഭാവനം ചെയ്തിട്ടുളളതെന്ന് നഗരസഭാ അധികൃതർ പറഞ്ഞു.കരുനാഗപ്പള്ളി, മുണ്ടകപ്പാടം, ഉത്രാടത്തിൽ ബേബി ശാലിനിയക്കാണ് ആദ്യ ഷീടാക്സി കൈമാറിയത്. വനിതകൾക്കും കുട്ടികൾക്കും കുടുതൽ സുരക്ഷിത യാത്രാ സൗകര്യം ഒരുക്കികൊടുക്കുകയാണ് ലക്ഷ്യം.

നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ
നഗരസഭാ ചെയർപേഴ്സൺ ഇ സീനത്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, വികസന സ്ഥിരം സമിതി അധ്യക്ഷതയ സുരേഷ് പനക്കുളങ്ങര, പി. ശിവരാജൻ, വസുമതി,നഗരസഭാ സെക്രട്ടറി എ. ഫൈസൽ, എസ്.ഐ. ജയശങ്കർ, അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷാജഹാൻ, കുടുംബശ്രീ ചെയർപേഴ്സൺ അനിത, നഗരസഭ കൗൺസിലർമാർ എന്നിവർ സംബന്ധിച്ചു. സ്വാശ്രയ സംരംഭക മേഖലയിൽ വനിതകൾക്കായി ഒരു തൊഴിലിടം കൂടി എന്ന കാഴ്ചപ്പാടിൽ നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈ പദ്ധതിയിൽ വനിതകൾക്ക് ഇനിയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്

ഷീടാക്സി സേവനം ലഭ്യമാകുന്നതിന് വിളിക്കേണ്ട നമ്പർ 7994778095.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !