കരുനാഗപ്പള്ളി : സംശയാസ്പദമായ സാഹചര്യത്തിൽ ബോട്ട് കത്തി നശിച്ചു. ശ്രായിക്കാട് ചെമ്പകശേരിൽ ജലരാജന്റെ ഉടമസ്ഥതയിലുള്ള അമ്മേ ദേവി എന്ന ബോട്ടാണ് കത്തി നശിച്ചത്. തിങ്കളാഴ്ച അർദ്ധരാത്രിയോടു കൂടിയാണ് സംഭവം നടക്കുന്നത്. പണി കഴിഞ്ഞു വന്ന് ശ്രായിക്കാട് പശ്ചിമേശ്വരം ക്ഷേത്രത്തിന് കിഴക്ക് വശമുള്ള കടവിൽ കെട്ടിയിട്ടതായിരുന്നു. 20 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ബോട്ട് കത്തി നശിച്ചു… 20 ലക്ഷത്തോളം രൂപയുടെ….
