ഈ ബജറ്റിൽ കരുനാഗപ്പള്ളിക്ക് ലഭിച്ചത്…….

കരുനാഗപ്പള്ളി : ബജറ്റിൽ കരുനാഗപ്പള്ളിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾക്ക് അംഗീകാരം നൽകി. വിവിധ പഞ്ചായത്തുകൾക്കായുള്ള 125 കോടി രൂപയുടെ സംയോജിത ഗ്രാമീണ കുടിവെള്ള പദ്ധതിക്ക് ബഡ്ജറ്റ് അംഗീകാരം നൽകി. ഇതിൻ്റെ സർവ്വേ നടപടികൾ ഇതിനകം തുടങ്ങിയിട്ടുണ്ട്.

ഏറെ നാളായുള്ള ആവശ്യമായ തഴവയിലെ പോലീസ് സ്റ്റേഷനും ബജറ്റിൽ അംഗീകാരം ലഭിച്ചു. കരുനാഗപ്പള്ളിയിൽ സ്ഥാപിക്കുന്ന ഗവ. ഐ.ടി.ഐ. യാണ് മറ്റൊരു പ്രധാന പദ്ധതി.

ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കരുനാഗപ്പള്ളി ടൗണിൽ ബൈപാസ്, കരുനാഗപ്പള്ളിയിൽ സ്പോർട്സ് കോംപ്ലക്സ്, വട്ടക്കായൽ – ടി.എസ്. കനാൽ ടൂറിസം പദ്ധതി. വട്ടക്കായലിനു ചുറ്റും നടപ്പാത, ആലപ്പാട് ഏഴാം വാർഡിൽ മിനി സ്റ്റേഡിയം, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ഫ്ലാറ്റ് മാതൃകയിൽ ക്വാട്ടേഴ്സ്, ഓച്ചിറയിൽ ക്ഷീര വികസന വകുപ്പിന് ഓഫീസ് കോംപ്ലക്സ്, ഐ.എച്ച്.ആർ.ഡി. എഞ്ചിനിയറിംഗ് കോളേജിന് അക്കാദമിക് ബ്ലോക്കും ചുറ്റുമതിലും, ഓച്ചിറ സി.എച്ച്.സി. യിൽ ഐ.പി. ബ്ലോക്ക്, ആലപ്പാട് സി.എച്ച്.സി.യ്ക്ക് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയ്ക്കും ബജറ്റിൽ അംഗീകാരം നൽകി.

ഗവ. ആർട്സ് ആൻ്റ് സയൻസ് കോളേജിന് ചുറ്റുമതിൽ നിർമ്മിക്കാൻ 20 ലക്ഷം രൂപ ടോക്കൺ അഡ്വാൻസായി മാറ്റി വച്ചിട്ടുമുണ്ടെന്ന് ആർ രാമചന്ദ്രൻ എം.എൽ.എ. പറഞ്ഞു. തൊടിയൂരിലെ ചേലക്കോട്ടുകുളങ്ങര-വലിയതുറക്കടവ് പാലത്തിനും ബഡ്ജറ്റ് അംഗീകാരമായി.

ആധുനിക നിലവാരത്തിൽ ( ബി.എം. ആൻ്റ് ബി.സി.) നിർമ്മിക്കുന്ന റോഡുകൾ :
ചങ്ങൻകുളങ്ങര-തോട്ടത്തിൽ മുക്ക് റോഡ്, വവ്വാക്കാവ് – വള്ളിക്കാവ് റോഡ്, എ.വി.എച്ച്എസ്- കണ്ണമ്പള്ളി പടീറ്റതിൽ റോഡ്, ക്ലാപ്പന എസ്.വി.എച്ച്.എസ്.എസ് – ആലുംകടവ് റോഡ്, ഓച്ചിറ – ആയിരംതെങ്ങ് – പള്ളിമുക്ക് – മഞ്ഞാടിമുക്ക് റോഡ്

പുതിയതായി കെട്ടിടങ്ങൾ നിർമ്മിക്കുന്ന സ്കൂളുകൾ:
ഗവ. മുസ്ലീം എൽ പി എസ് കരുനാഗപ്പള്ളി, ഗവ.വെൽഫയർ സ്കൂൾ നമ്പരുവികാല, പടനായർകുളങ്ങര തെക്ക് വെൽഫയർ യു പി എസ്, തൊടിയൂർ നോർത്ത് ഗവ.എൽ പി എസ്, തഴവ നോർത്ത് ഗവ.എൽ പി എസ്, പുന്നക്കുളം സംസ്കൃത യു പി എസ്.

ആലപ്പാട് പഞ്ചായത്തിൽ പുലിമുട്ടുകൾ സ്ഥാപിക്കുന്ന സ്ഥലങ്ങൾ:
ശ്രായിക്കാട്, ചെറിയഴീക്കൽ, പണ്ടാരതുരുത്ത് എൽ.പി.എസ്., പണിക്കർകടവ്, ചെറിയഴീക്കൽ സി.എഫ്.എ. ഗ്രൗണ്ട്, മൂക്കുംപുഴ ക്ഷേത്രം, വെള്ളനാതുരുത്ത് ക്ഷേത്രം, കാക്കതുരുത്ത്, കുഴിത്തുറ


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !