കരുനാഗപ്പള്ളി : ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മറഡോണ അനുസ്മരണ ഫുട്സാൽ ഫുട്ബോൾ മേള 2021 ജനുവരി 23,24 തീയതികളിൽ. ഫ്ളഡ് ലൈറ്റ് വെളിച്ചത്തിൽ രാത്രി 7 മണി മുതൽ ചെറിയഴീക്കൽ സി.എഫ്.എ. ഗ്രൗണ്ടിലാണ് മത്സരം നടക്കുക. മത്സരം ആർ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിക്കും. വിജയികൾക്ക് ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് സമ്മാനദാനം നിർവഹിക്കുമെന്ന് സംഘടനാ ഭാരവാഹികളായ എസ്.സ്കന്ദൻ, എം.എസ്. കുമാർ, ആർ. അക്ഷയ് തുടങ്ങിയവർ അറിയിച്ചു.
Copyright © 2003-2025 karunagappally.com Developed by Sudheesh.R