കരുനാഗപ്പള്ളി നഗരസഭയിൽ 11 വാർഡുകൾ കൂടി കണ്ടയ്മെൻ്റ് സോണിൽ….

കരുനാഗപ്പള്ളി : ആലപ്പാട് പഞ്ചായത്തിൽ കോവിഡ് രോഗം വ്യാപിക്കുന്ന പശ്ച്ചാത്തലത്തിൽ കരുനാഗപ്പള്ളി നഗരസഭയിൽ കുറച്ചു വാർഡുകൾക്ക് കൂടി നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി.

കരുനാഗപ്പള്ളി നഗരസഭയിലെ 1,20,21,22, 23,24,25, 30,33,34,35 വാർഡുകളാണ് കണ്ടയ്ൻമെൻ്റ് സോൺ ആക്കി പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടെ കർശനമായ നിയന്ത്രണ നടപടികൾ വെള്ളിയാഴ്ച മുതൽ നടപ്പാക്കും.

ആലപ്പാട് ഇതുവരെ 53 പേർക്ക്‌ രോഗം സ്ഥിരീകരിച്ചിരുന്നു. ആലപ്പാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സിനുകൂടി കോവിഡ് ബാധിച്ചതോടെ ആശുപത്രിയും അടച്ചിരുന്നു.

ജില്ലാ കളക്ടറുടെ ഉത്തരവ്


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !