കരുനാഗപ്പള്ളിയിൽ 150-ഓളം കിടക്കകൾക്കുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ തുറന്നു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ ആദ്യ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവർത്തനം തുടങ്ങി. കരുനാഗപ്പള്ളി നഗരസഭയിലെ അയണിവേലിക്കുളങ്ങര വി.വി. വേലുക്കുട്ടി അരയൻ ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂളിലാണ് കേന്ദ്രം തയ്യാറായത്.

തയ്യാറെടുപ്പുകൾ ഡോ. എസ്.ചിത്ര ഐ.എ.എസ്. പരിശോദിക്കുന്നു.

150 ഓളം കിടക്കകൾക്കുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ആർ.രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഇ.സീനത്ത് അധ്യക്ഷയായി. സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി, വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള, സ്ഥിരം സമിതി അധ്യക്ഷരായ പി.ശിവരാജൻ, സുബൈദ കുഞ്ഞുമോൻ, എം.മഞ്ജു, വസുമതി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.തോമസ് അൽഫോൻസ്, ആർ.എം.ഒ. ഡോ.അനൂപ് കൃഷ്ണൻ, നഗരസഭാ സെക്രട്ടറി എ.ഫൈസൽ, പ്രതിപക്ഷ പാർലമെൻ്ററി പാർട്ടി ലീഡർ എം.കെ.വിജയഭാനു തുടങ്ങിയവർ പങ്കെടുത്തു.

രാഷ്ട്രീയ പ്രവർത്തകർ പെയിന്റടിച്ച് വൃത്തിയാക്കുന്നു.

കൂടാതെ കുലശേഖരപുരം പഞ്ചായത്തിൽ അമൃത ആയുർവേദ കോളേജിന്റെ ഹോസ്റ്റലിൽ ചികിത്സാ കേന്ദ്രം തുടങ്ങാനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. 113 കിടക്കകൾക്കുള്ള സൗകര്യം ഇവിടെയുണ്ട്. തൊടിയൂർ പഞ്ചായത്തിലെ ഐ.എച്ച്.ആർ.ഡി. എൻജിനിയറിങ് കോളേജിന്റെ പുതിയ ബ്ലോക്കിൽ നൂറിലധികം കിടക്കകളുള്ള സെൻ്ററിനായുള്ള സൗകര്യം ഒരുങ്ങി കഴിഞ്ഞു. ഇത് ഉടൻ പ്രവർത്തനം തുടങ്ങും.

തഴവ, കുതിരപ്പന്തിയിലെ കോസ്‌മോ കൺവൻഷൻ സെൻ്ററിലെ ചികിത്സാ കേന്ദ്രവും ഉടൻ സജ്ജമാക്കും. ആലപ്പാട്ട് കുഴിത്തുറയിലെ ഹോസ്റ്റലും ചികിത്സാ കേന്ദ്രമാക്കാനുള്ള നടപടികൾ നടന്നുവരികയാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !