ക്ലാപ്പന സ്വദേശിക്കും, കല്ലേലിഭാഗം സ്വദേശിനിക്കും കോവിഡ് സ്ഥിരീകരിച്ചു….

കരുനാഗപ്പള്ളി : ക്ലാപ്പന സ്വദേശിക്കും (51), കല്ലേലിഭാഗം സ്വദേശിനിക്കും (31) ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

ക്ലാപ്പന സ്വദേശി ദുബായില്‍ നിന്നും ഫ്ളൈറ്റില്‍ (5533 സീറ്റ് നമ്പര്‍ 29 സി) മെയ് 18 ന് ചെന്നൈയില്‍ എത്തി. അവിടെ 14 ദിവസം സ്ഥാപന നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ നോര്‍ക്കയുടെ പ്രത്യേക ബസില്‍ ജൂണ്‍ നാലിന് നാട്ടിലെത്തിച്ചു. തുടര്‍നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ പ്രകടമായതോടെ ജൂണ്‍ ആറിന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സാമ്പിള്‍ എടുത്തു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തൊടിയൂര്‍ കല്ലേലില്‍ഭാഗം സ്വദേശിനിയായ യുവതി ഡല്‍ഹിയില്‍ നിന്നും രാജധാനി എക്സ്പ്രസില്‍ (കോച്ച് ബി 7 – സീറ്റ് നമ്പര്‍ 61, 62, 64) കുടുംബത്തോടൊപ്പം മെയ് 29ന് തിരുവനന്തപുരത്തെത്തി. തുടര്‍ന്ന് നാട്ടിലെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. ജൂണ്‍ ഏഴിന് സാമ്പിള്‍ ശേഖരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പരിചരണത്തിലാണ്.

ആരോഗ്യവകുപ്പിന്റെ നിർദ്ധേശങ്ങളനുസരിച്ച് ഇവർ ക്വാറന്റയിൽ കഴിഞ്ഞതിനാൽ മറ്റുള്ളവർ ഭയക്കേണ്ട കാര്യമില്ല എന്നാണ് പ്രാഥമികമായി അറിയാൻ കഴിഞ്ഞത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !