കുടുംബാംഗങ്ങൾക്കെല്ലാം കോവിഡ്…. വയോധികയുടെ സംസ്കാരം ഏറ്റെടുത്ത് പാലിയേറ്റീവ് പ്രവർത്തകർ…. നേതൃത്വം നൽകി നഗരസഭാധ്യക്ഷൻ…. .

കരുനാഗപ്പള്ളി : കുടുംബത്തിലെല്ലാവർക്കും കോവിഡ് ബാധിച്ചതോടെ കോ വിഡ് ബാധിച്ച് മരണപ്പെട്ട വയോധികയുടെ സംസ്കാര ചടങ്ങുകൾ ഏറ്റെടുത്ത് പാലിയേറ്റീവ് പ്രവർത്തകർ. ആലുംകടവ്, ഓമനവിലാസത്തിൽ, ഓമന (81) ആണ് കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടത്. ദീർഘകാലമായി കിടപ്പു രോഗിയായിരുന്ന ഓമനയുടെ കുടുംബാംഗങ്ങൾക്കെല്ലാം കോവിഡ് ബാധിച്ചിരുന്നു. ഇതിനിടെ ഓമന മരണപ്പെടുകയായിരുന്നു.

വീട്ടുകാർക്കാർക്കും മരണാനന്തര ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ കഴിയാതായതോടെ ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റിയുടെ സഹായം ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സൊസൈറ്റി സെക്രട്ടറിയും നഗരസഭാധ്യക്ഷനുമായ കോട്ടയിൽ രാജുവിൻ്റെ നേതൃത്വത്തിൽ വാളൻ്റിയേഴ്സ് എത്തി.പി.പി.ഇ. കിറ്റുകൾ ധരിച്ച് വീട്ടുകാർക്കായി ചടങ്ങുകൾ ഉൾപ്പടെ നിർവ്വഹിച്ച് സംസ്കാരം നടത്തുകയായിരുന്നു.

പാലിയേറ്റീവ് പ്രവർത്തകനും പൊതു പ്രവർത്തകനുമായ സുജിത്ത്, പൊതു പ്രവർത്തകരായ ഇന്ദുരാജ്, ശ്യാം, അയ്യപ്പൻ തുടങ്ങിയവരാണ് സംസകാര ചടങ്ങുകൾ നടത്തിയത്. സൊസൈറ്റി പ്രസിഡൻ്റ് കെ.ജി.ശിവപ്രസാദ്, പ്രവർത്തകരായ ഉത്തമൻ , ശ്രീകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ അജയകുമാർ, എ.എസ്.ഐ. ഉത്തരക്കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി.കോവിഡ് കാലത്ത് ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംസ്കാരം നടത്തുന്ന ഇരുപതാമത്തെ രോഗിയായിരുന്നു ഓമന.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !