കോവിഡ് സെൻ്ററുകളിലേക്കായി കരുനാഗപ്പള്ളി കെന്നഡി സ്കൂൾ പുസ്തകങ്ങൾ കൈമാറി….

കരുനാഗപ്പള്ളി : കോവിഡ് സെൻ്ററുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പുസ്തകങ്ങൾ കൈമാറി കൂടുതൽ സംഘടനകളും സ്കൂളുകളും. കൊല്ലം ജില്ലാ കളക്ടറുടെ പുസ്തക ചലഞ്ച് പദ്ധതി ഏറ്റെടുത്ത് കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ നടപ്പാക്കുന്ന പുസ്തകക്കൂട്ട് പദ്ധതിയിലേക്കാണ് പുസ്തകങ്ങൾ കൈമാറുന്നത്.

അയണിവേലികുളങ്ങര കെന്നഡി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളാണ് പദ്ധതിയിലേക്ക് പുസ്തകങ്ങൾ കൈമാറിയത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് അഡ്വ പി.ബി. ശിവൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. സ്കൂൾ മാനേജർ മായാ ശ്രീകുമാർ അധ്യക്ഷയായി,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് ലാൽജി പ്രസാദ്, കാട്ടൂർ ബഷീർ, സുധീർ, സിറിൾ, ഗംഗാറാം, സജിത്ത് പുളിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !