ക്ലാപ്പന സ്വദേശി സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ചു….

കരുനാഗപ്പള്ളി : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ചികിൽസയിലിരിക്കെ ക്ലാപ്പന സ്വദേശി മരിച്ചു. ക്ലാപ്പന, പുതുതെരുവ് കൊച്ചുവീട്ടിൽ പരേതരായ അബ്ദുൽ മജീദിൻ്റേയും നബീസാ ബീവിയുടേയും മകൻ മുജീബ് റഹ്മാൻ (47) ആണ് മരിച്ചത്. സൗദിയിലെ ഹഫർ അൽബാത്തിൻ ആശുപത്രിയിൽ കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ മരിച്ചു.

സൗദിയിൽ സൂപ്പർമാർക്കറ്റ് നടത്തി വരികയായിരുന്നു. ഭാര്യ: സാജിത. മക്കൾ : ഷിഫാന, മുഹ്സീന. ഉമ്മ മരിച്ചതിനെതുടർന്ന്
ഫെബ്രുവരി അവസാന വാരം നാട്ടിലെത്തിയിരുന്നു. മാർച്ച് ആദ്യ വാരം സൗദിക്ക് തിരികെ പോകുകായിരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !