*ഒതളങ്ങ തുരുത്ത്* വെബ് സീരീസിലൂടെ ശ്രദ്ധേയമാവുകയാണ് കരുനാഗപ്പള്ളിയിലെ….

കരുനാഗപ്പള്ളി : ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമാവുകയാണ് *കൊക്ക്* എന്ന യൂടൂബ് ചാനലും *ഒതളങ്ങ തുരുത്ത്* എന്ന വെബ് സീരീസും. കരുനാഗപ്പള്ളി, ചെറിയഴീക്കൽ, വെള്ളനാതുരുത്ത്, ആലപ്പാട്, അഴീക്കൽ, ആയിരംതെങ്ങ് തുടങ്ങിയ പ്രദേശങ്ങളിൽ ചിത്രീകരിച്ച ഈ വെബ് സീരീസ് കേരളക്കര ഒന്നാകെ ഏറ്റെടുത്തിരിക്കുന്നു.

Youtube URL:
https://www.youtube.com/channel/UCzsmswH4gFFdtbCfOijSTTw

സംവിധാനമികവും, സാങ്കേതികമേന്മയും ദൃശ്യചാരുതയും കൊണ്ട് തട്ടുപൊളിപ്പൻ സീരീസുകൾ അരങ്ങുവാഴുന്ന കാലത്താണ് ഒതളങ്ങ തുരുത്ത് എന്ന ചെറിയ വലിയ വെബ്ബ് സീരിസ് വ്യത്യസ്തമാകുന്നത്. ഒപ്പം സർഗ്ഗശേഷിയും കലാവാസനയും ഉള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ പരിശ്രമത്തിൻ്റെ വിജയവും.

കരുനാഗപ്പള്ളി മരുതൂർകുളങ്ങര സ്വദേശിയായ അംബുജിയാണ് ഈ സീരീസിൻ്റെ കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

നാട്ടുമ്പുറത്തെ ചില മനുഷ്യരെ പച്ചയായി അവതരിപ്പിച്ചിരിക്കുകയാണ് ഈ വെബ് സീരീസ്.
ഒരു ഒതളങ്ങാ പോലെ വലിയ ലക്ഷ്യമൊന്നും ഇല്ലാതെ ഒഴുകി കൊണ്ടിരിക്കുന്ന ചിലരുടെ ജീവിതത്തിന്റെ കഥയാണിത്. കൂടാതെ ആലപ്പാടിന്റെ പ്രകൃതി മനോഹാരിതയും കാണാം.

ഇതിൻ്റെ ക്യാമറ കാഴ്ചകൾ കൈകാര്യം ചെയ്തിരിക്കുന്നത് ചെയ്യുന്ന ആയിരംതെങ്ങ് സ്വദേശിയായ കിരൺ ആണ്.

ഇതിലെ കഥാപാത്രങ്ങളായ
*പപ്പൻ* – ജയേഷ് ജനാർദ്ദനൻ, ഓച്ചിറ വലിയകുളങ്ങര സ്വദേശിയാണ്. ഒരു നാടൻ പാട്ട് കലാകാരൻ കൂടിയാണ്.
*ഉത്തമൻ* – ജഗദീഷ് കുമാർ ജയേഷിന്റെ ജേഷ്ഠനാണ്. *നത്ത്* – അബിൻ ബിനോ കരുനാഗപ്പള്ളി വെള്ളനാതുരുത് സ്വദേശി ആണ്.
*ചിന്നമ്മ* – ചിന്നു മണപ്പള്ളി സ്വദേശിനിയാണ്.
*കറ്റപെര* – ശിവപ്രസാദ് കടമ്പനാട് സ്വദേശിയാണ്.
*കൊച്ചാണ്ടി* – നിതിൻ കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശിയാണ്.
*BGM* – അനു ബി.ഐവർ കടമ്പനാട് ഐവർകാല സ്വദേശിയാണ്.
*പാച്ചു* – മൃതുൽ കരുനാഗപ്പള്ളി കോഴിക്കോട് കെന്നഡി മെമ്മോറിയൽ സ്കൂളിൽ പഠിക്കുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !