കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്ക പരത്തുന്നു. തീരദേശ ഗ്രാമമായ ആലപ്പാട്ട് ഇന്ന് 18 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 8 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
ആദ്യം രോഗം ബാധിച്ച പോസ്റ്റ്മാന്റെ സമ്പർക്കപ്പട്ടികയിലുള്ളവർക്കാണ് പോസിറ്റീവായത്. ഒരു വീട്ടിലെ ആറുപേർക്കും രോഗം ബാധിച്ചു. 57 പേരുടെ സ്രവം പരിശോധനയ്‌ക്ക് അയച്ചു. ഏറെ ജനസാന്ദ്രതയുള്ള പ്രദേശത്ത് രോഗവ്യാപനം പരിഗണിച്ചു കർശന നടപടിയാണ് സ്വീകരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി സെലീന അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചത്,
- ആലപ്പാട് പണിക്കരുകടവ് സ്വദേശിനി(23)
- ആലപ്പാട് പണിക്കരുകടവ് സ്വദേശിനി(25)
- ആലപ്പാട് പണ്ടാരതുരത്ത് സ്വദേശനി(40)
- ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(23),
- ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശി(8)
- ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(8),
- ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(1)
- ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(46)
- ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(44)
- ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശി(16),
- ആലപ്പാട് പണിക്കരുകടവ് സ്വദേശി(53)
- ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(50)
- ആലപ്പാട് പണിക്കരുകടവ് സ്വദേശിനി(1)
- ആലപ്പാട് സ്വദേശിനി(68)
- ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(53)
- ആലപ്പാട് സ്വദേശി(60)
- ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(62)
- ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(30) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
കൂടാതെ കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി നഗരസഭയിൽ കോഴിക്കോട്ട് വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതോടെ നഗരസഭയുടെ തീരദേശ മേഖലകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. നഗരസഭയിൽ കോഴിക്കോട് 24-ാം ഡിവിഷനിലാണ് രോഗം ബാധിച്ച വ്യക്തിയുടെ കുടുംബം താമസിക്കുന്നത്. നഗരസഭാ പ്രദേശത്തോടു ചേർന്നുള്ള ടി.എസ്. കനാലിലെ എല്ലാ കടവുകളും അടച്ചു. നിയന്ത്രണങ്ങൾ ലംഘിച്ച് യാത്രനടത്തുന്ന വള്ളങ്ങൾക്കും ബോട്ടുകൾക്കുമെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. രോഗം പിടിപെട്ട വ്യക്തി സന്ദർശിച്ച ക്ലിനിക്കും മെഡിക്കൽ സ്റ്റോറുകളും അടയ്ക്കാനും നിർദേശം നൽകിയിരുന്നു.