മത്സ്യതൊഴിലാളികൾക്ക് കട്ടമരങ്ങൾ കൈമാറി…

കരുനാഗപ്പള്ളി : ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിൽ മത്സ്യത്തൊഴിലാളികൾക്ക് കട്ടമരങ്ങൾ കൈമാറി. ബ്ലോക്ക് പഞ്ചായത്തിൻ്റെ 2019- 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മത്സ്യത്തൊഴിലാളികൾക്ക് ഫൈബറിൽ തീർത്ത കട്ട മരങ്ങൾ കൈമാറിയത്. 11,34,000 രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചത്. 42 പേർക്കാണ് വള്ളങ്ങൾ കൈമാറിയത്.

ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.മജീദ് കട്ട മരങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീദേവി മോഹൻ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷെർളിശ്രീകുമാർ, വി സാഗർ, ഫിഷറീസ് ഓഫീസർ മേരിദാസൻ, ബിഡിഒ ആർ അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !