കരുനാഗപ്പള്ളി : ചവറ കെ.എം.എം.എൽ ലേക്ക് കൊച്ചിയിൽ നിന്ന് ജലമാർഗം ഇനി ചരക്കെത്തും. ഇതിനായി കെ.എം.എം.എൽ. ന് പിറകിലായി ടി.എസ്. കനാലിൽ ബാർജ് അടുപ്പിക്കാനുള്ള ബോട്ടുജെട്ടി നിർമാണം അന്തിമഘട്ടത്തിലാണ്. കൊല്ലത്തെ മറ്റു വ്യവസായവ്യാപാര സ്ഥാപനങ്ങൾക്കും ഈ ജലപാത സഹായകരമാകും. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ നിന്ന് ഹൈഡ്രോക്ലോറിക് ആസിഡും കൊച്ചിൻ റിഫൈനറിയിൽനിന്ന് ഫർണസ് ഓയിലുമാണ് കെ.എം.എം.എൽ ലേക്ക് എത്തിക്കുന്നത്. കൊല്ലം മുതൽ കോട്ടപ്പുറം വരെ 168 കിലോമീറ്ററിൽ 32 മീറ്റർ വീതിയിൽ നവീകരിച്ചാണ് ജലപാത ചരക്കുഗതാഗതത്തിന് അനുയോജ്യമാക്കിയത്.
Copyright © 2003-2024 karunagappally.com Developed by Sudheesh.R