കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ ഗീതാഞ്ജലി ട്യൂട്ടോറിയൽസിന്റെ സ്ഥാപകനായിരുന്ന മുഴങ്ങോട്ടുവിള കോളശ്ശേരിൽ ബാലചന്ദ്രക്കുറുപ്പ് സാർ(50) അന്തരിച്ചു. ഏറെക്കാലം കരുനാഗപ്പള്ളി വിദ്യാനികേതൻ ടൂട്ടോറിയൽ കോളേജിലും അദ്ധ്യാപകനായിരുന്നു. വാട്ടർ അതോറിറ്റിയിലും ജോലി നോക്കിയിരുന്നു. ഹൃദയ സ്തംഭനമായിരുന്നു മരണ കാരണമെന്നാണ് ബന്ധുക്കളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. ചരിത്ര വിഷയം കുട്ടികൾക്ക് ലളിതമായി മനസ്സിലാക്കി നൽകുന്നതിലുപരി, വേറിട്ട അദ്ധ്യാപനത്തിലൂടെ കുട്ടികളുടെ മനസ്സു കീഴടക്കിയ ഒരു അദ്ധ്യാപകൻ കൂടിയായിരുന്നു കുറുപ്പു സാർ എന്നു വിളിക്കുന്ന ഈ അദ്ധ്യാപകൻ…. ആദരാഞ്ജലികൾ….
Copyright © 2003-2024 karunagappally.com Developed by Sudheesh.R