കർഷകർക്ക് ലഭിക്കേണ്ട തൈകൾ കിടന്ന് നശിക്കുന്നതായി പരാതി….

കരുനാഗപ്പള്ളി : കർഷകർക്കു സൗജന്യമായും സബ്സിഡി നിരക്കിലും വിതരണം നടത്താൻ കൃഷിഭവനിൽ എത്തുന്ന പച്ചക്കറി തൈകളും, തെങ്ങിൻ തൈകളും, കുരുമുളക് വള്ളികളും സമയത്തിനു വിതരണം നടത്താനുള്ള ക്രമീകരണങ്ങളും അറിയിപ്പുകളും നൽകാത്തതിനാൽ പുറത്തു കിടന്നു നശിക്കുന്നതായി പരാതി.

കർഷകർക്കു വിതരണം നടത്താനുള്ള തൈകൾ നഗരസഭ പരിധിയിലെ വീട്ടുപുരയിടങ്ങളിൽ ഇറക്കിവയ്ക്കുന്നതിന്റെ ഭാഗമായി താച്ചയിൽ മുക്കിനു സമീപമുള്ള ഒരു വീട്ടിൽ തെങ്ങിന്റെ തൈകളും, ചെറുവേലി മുക്കിനു സമീപമുള്ള വീട്ടിൽ കുരുമുളക് വള്ളികളും ആഴ്ചകളായി കൂട്ടിയിട്ടിരിക്കുകയാണ്.

മുഴങ്ങോട്ടുവിള ജംഗ്ഷനു സമീപം ആവശ്യമായ സൗകര്യം ഒരുക്കാതെ സൂക്ഷിച്ചിരുന്ന കോളിഫ്ലവറിന്റെയും കാബേജിന്റെയും നൂറുകണക്കിനു തൈകളും കഴിഞ്ഞ ദിവസത്ത
മഴയിൽ നശിച്ചു. തെങ്ങ് ഉൾപ്പെടെയുള്ളവ 50 ശതമാനം സബ്സിഡിയിലും, പച്ചക്കറി
തൈകൾ സൗജന്യമായുമാണു കൃഷിഭവനുകളിൽ വിതരണത്തിന് എത്തിക്കുന്നത്. കർഷകർക്ക് വിതരണക്രമത്തിന്റെ കൃത്യമായ അറിയിപ്പുകൾ നൽകാത്തതും, തുടർനടപടികൾ
സ്വീകരിക്കാത്തതിനാലുമാണ് കർഷകർക്കു പ്രയോജനപ്പെടാതെ വെറുതെ കിടന്നു നശിക്കുന്നതെന്നാണ് പരാതി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !