ഗാന്ധി പ്രതിമയുടെ അനാശ്ചാദനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നാടകശാലയുടെ മുന്നിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാശ്ചാദനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. തുടർന്ന് നടന്ന യോഗത്തിന് സി.ആർ.മഹേഷ് എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു.

ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയിലെ 40 ശുചീകരണത്തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റും പുതുവസ്ത്രങ്ങളും നൽകി. നാടകനടൻ അന്തരിച്ച ആദിനാട് കൃഷ്ണൻകുട്ടിയുടെ മകൾക്ക് വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായവും നൽകി. കരുനാഗപ്പള്ളി നാടക ശാലയുടെ 13-ാം ലക്ക ബുള്ളറ്റിൻ്റെ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു. നാല് പ്രമുഖ വ്യക്തികളെ സദസ്സിൽ സി.ആർ. മഹേഷ് എം എൽ.എ. ആദരിച്ചു. കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി യോഗത്തിൽ സ്വാഗതം പറഞ്ഞു.

കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, എം.അൻസാർ, ഡോ.എ.എ.അമീൻ വേളൂർ, ഡോ.പുനലൂർ സോമരാജൻ, സൂസൻ കോടി, സി.രാധാമണി, അഡ്വ.രാജീവ് രാജധാനി, പൊണാൽ നന്ദകുമാർ, പി.ആർ.വി. നായർ,, മൈതീൻകുഞ്ഞ് എ.വൺ, മുഹമ്മദ് സലിംഖാൻ, സലിം കുഞ്ഞുമോൻ, മായാ വാസുദേവ്, സിന്ധു സുരേന്ദ്രൻ, അബ്ബാ മോഹൻ, രത്നമ്മ ബ്രാഹ്മമുഹൂർത്തം,
ജിതിൻ ശ്യാം കൃഷ്ണാ, എന്നിവർ ആശംസ നേർന്നു. റോയി കപ്പത്തൂർ കൃതജ്ഞത രേഖപ്പെടുത്തി.

ചിത്രം : ഉദ്ഘാടനം ശേഷം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സംസാരിക്കുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !