ക്ലാപ്പനയിൽ കൂട്ടുകാർ ഒരുക്കിയ സ്നേഹവീട് കൈമാറി…

കരുനാഗപ്പള്ളി : ക്ലാപ്പന ഷണ്മുഖവിലാസം ഹയർ സെക്കൻ്ററി സ്കുളിലെ എൻ.എസ്.എസ്. യൂണിറ്റ് നിർമ്മിച്ചു നൽകിയ സ്നേഹവീടിൻ്റെ സമർപ്പണം നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

സ്കൂളിലെ പ്ലസ്ടു വിദ്യാത്ഥിനിക്ക് എൻ.എസ്.എസ്. യൂണിറ്റാണ് വീട് നിർമ്മിച്ചു നൽകിയത്. സ്കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായി. 2021-22 വർഷത്തെ ഹയർ സെക്കൻ്ററി എൻ.എസ്.എസ്. യൂണിറ്റ് പ്രവത്തനോൽഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവ്വഹിച്ചു.

സ്നേഹ വീടിൻ്റെ താക്കോൽദാനം എം.എം. ആരിഫ് എം.പി. യും മുഖ്യ പ്രഭാഷണം സി.ആർ. മഹേഷ് എം.എൽ.എയും നിർവ്വഹിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ ജേക്കബ്ബ് ജോൺ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദീപ്തി രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻ്റ് മിനിമോൾ, സജീവ് ഓണംപള്ളിൽ, അംബുജാക്ഷി, കെ.ജി പ്രകാശ്, എൽ.എസ്. ജയകുമാർ, ആർ. രണോജ്, നമിഷാദ്, ഷീജ, പി.ആർ. ഷീബ, ആർ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

ചിത്രം. ക്ലാപ്പന എസ് വി.എച്ച്.എസ്.എസ്. നാഷണൽ സർവീസ് സ്കിം വിദ്യാത്ഥിനിക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹവീടിൻ്റെ താക്കോൽ എ.എം. ആരിഫ് എം.പി. കൈമാറുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !