കരുനാഗപ്പള്ളി : ടി എസ് കനാലിൽ മത്സ്യ ബന്ധനം നടത്തുന്നതിനിടെ വള്ളത്തിൽ നിന്നും കായലിൽ വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടു കിട്ടി. ചവറ,കോയിവിള, മാമ്പുഴ പടിഞ്ഞാറ്റതിൽ, കൃഷ്ണദാസി(58) ൻ്റെ മൃതദേഹമാണ് കണ്ടെടുത്തത്.
വ്യാഴാഴ്ച കാട്ടിൽകടവിനു സമീപം വൈകിട്ട് 4.30 ഓടെ ചെറുവള്ളത്തിൽ മറ്റൊരു തൊഴിലാളിയ്ക്കൊപ്പം മീൻ പിടിക്കുന്നതിനിടെ കൃഷ്ണദാസ് കായലിൽ വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ക്ലീറ്റസ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇയാളും നാട്ടുകാരും വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴസും പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും തൊഴിലാളിയെ കണ്ടെത്താനായിരുന്നില്ല.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ടി എസ് കനാലിൽ ആലുംകടവ് ഭാഗത്ത് മൃതദേഹം കണ്ടതായി നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമാർട്ടത്തിനു ശേഷം സംസ്കാരം ഇന്ന് (ശനി) ഉച്ചയോടെ നടക്കും. കൃഷ്ണദാസിൻ്റെ ഭാര്യ -ഗീതാകുമാരി. മക്കൾ: ഗീതു, നീതു, നിഥിൻ മരുമക്കൾ: സജീവൻ, രഞ്ജിത്ത്.
ചിത്രം: കായലിൽ വീണു മരണപ്പെട്ട കൃഷ്ണദാസ്