മികച്ച അദ്ധ്യാപകർക്കുള്ള ഗുരുദേവ പുരസ്കാരം….

കരുനാഗപ്പള്ളി : കേരള റൂറൽ ഡെവലപ്മെന്റ് ഏജൻസി മികച്ച അധ്യാപകർക്ക് ഏർപ്പെടുത്തിയ രണ്ടാമത് ഗുരു സേവ പുരസ്കാര വിതരണം പുത്തൻതെരുവ് കെ.ആർ.ഡി.എ. അങ്കണത്തിൽ വെച്ച് നടന്നു. ചവറ കരുനാഗപ്പള്ളി ശാസ്താംകോട്ട കായംകുളം ഉപജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്കാണ് ഗുരു സേവ പുരസ്കാരം നൽകിയത്..

കുലശേഖരപുരം മോഡൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എ. അൻസാർ, വടക്കുംതല എസ്.വി.പി.എം. എച്ച്.എസ്.എസിലെ എം.എ. അബ്ദുൽ ഷുക്കൂർ, കുതിരപ്പന്തി ഗവൺമെന്റ് എൽ.പി. – എസിലെ അനിതകുമാരി, എസ്.വി. എച്ച്.എസ്.എസ് ക്ലാപ്പന സ്കൂളിലെ എൽ.കെ. ദാസൻ എന്നിവർക്കാണ് ഇത്തവണത്തെ പുരസ്കാരം ലഭിച്ചത്.

വിവിധ വിഷയങ്ങളിൽ റാങ്ക് ജേതാക്കളായ അഫ്നാൻ എൻ.മൻസാർ, ഷഹന എസ്., പാർവതി എസ്., ഫാത്തിമ എന, അസിസാ ബാനു എന്നിവരെയും ആദരിച്ചു.. കെ.ആർ.ഡി.എ ചെയർമാൻ അഡ്വ എം.ഇബ്രാഹിം കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.ആർ. മഹേഷ് എം.എൽ.എ., ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ മുബാറക് പാഷ എന്നിവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !