അതിഥി തൊഴിലാളികൾക്കായി ആരോഗ്യ പരിശോധനയ്ക്ക് തുടക്കമായി…

കരുനാഗപ്പള്ളി : നഗരസഭാ പരിധിയിലുള്ള അതിഥി തൊഴിലാളികൾക്കായി ആരോഗ്യ പരിശോധനയ്ക്ക് തുടക്കമായി. കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ആരോഗ്യ പരിശോധനങ്ങളാണ് പുനരാരംഭിച്ചത്. മലമ്പനി, ത്വക്ക് രോഗങ്ങൾ എന്നിവ സംബന്ധിച്ച പരിശോധന 5 ക്യാമ്പുകളിലായി നടന്നു.

അതിഥി തൊഴിലാളികളുടെ തൊഴിൽ ഇടങ്ങളും വാസ കേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് പരിശോദന നടക്കുന്നത്.വരും ദിവസങ്ങളിലും പരിശോദന തുടരുമെന്നും രാത്രികാലങ്ങളിൽ ഫൈലേറിയ പരിശോദനയും നടത്തുമെന്നും നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു അറിയിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽ, ജെ.എച്ച്.ഐ. മാരായ ബിജോയ്‌, നിഷ, ആതിര,നഴ്‌സ് സ്നേഹ എസ്. ഭദ്രൻ. ആശ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.

ചിത്രം: കരുനാഗപ്പള്ളി നഗരസഭയിൽ അതിഥി തൊഴിലാളികൾക്കായി നടന്ന പരിശോധനാ ക്യാമ്പ്


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !