72 തവണ രക്തദാനം…. റെക്കോർഡ് നേട്ടം…. നൻമ വണ്ടിയുടെ നേതൃത്വത്തിൽ ആദരിച്ചു.

കരുനാഗപ്പള്ളി : ദേശീയ രക്ത ദാന ദിനത്തിൽ അപൂർവ്വ രക്ത ഗ്രൂപ്പിനുടമയും, 72 തവണ രക്തദാനം ചെയ്ത റെക്കോർഡ് നേട്ടം കൈവരിച്ച കെട്ടിട നിർമ്മാണ തൊഴിലാളിയെ നൻമ വണ്ടിയുടെ നേതൃത്വത്തിൽ ആദരിച്ചു.

പുതിയകാവ് നെഞ്ചുരോഗ ആശുപത്രി അങ്കണത്തിൽ നടന്ന പരിപാടിയിൽ രക്തദാതാവ് കുലശേഖരപുരം, കണ്ടത്തിൽ പ്രകാശിനെയാണ്. ആദരിച്ചത്. പ്രകാശിന്റെ രക്ത ഗ്രൂപ്പ് എ. നെഗറ്റീവാണ്.
അപൂർവ്വ രക്ത ഗ്രൂപ്പുള്ള ഒരു വ്യക്തി ഇത്രയും തവണ രക്തം നൽകുന്നത് അത്യപൂർവ്വമാണന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

ഇരുപതാമത്തെ വയസ്സിലാണ് ആദ്യമായി പ്രകാശ് രക്തം ദാനംനൽകിയത്.
ഇപ്പോൾ 51 വയസ്സുണ്ട്. ടനൻമ വണ്ടി പ്രവർത്തകരായ എം.കെ. ബിജു മുഹമ്മദ്, അധ്യാപക അവാർഡ് ജേതാവ് എം.എ.അബ്ദുൽ ഷുക്കൂർ, തൊടിയൂർ സന്തോഷ് , ഹാരീസ് ഹാരീ
ആശുപത്രി ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

നെഞ്ചുരോഗ ആശുപത്രിയിലെ രോഗികൾക്കും , കൂട്ടിരിപ്പുകാർക്കും കൂടാതെ ഓച്ചിറ ബസ് സ്റ്റാന്റ് പരിസരത്ത് തമ്പടിച്ച 60 ഓളം പേർക്ക്
എല്ലാ ദിവസവും രാവിലെ പ്രഭാത ഭക്ഷണ
വിതരണം ചെയ്യുന്ന ജീവകാരുണ്യ സംഘടനയാണ് നൻമ വണ്ടി . പ്രഭാത ഭക്ഷണ വിതരണത്തിന്റെ 233-ാം ദിവസമാണ് രക്തദാനം വഴി റെക്കോർഡ് നേട്ടം കൈവരിച്ച പ്രകാശിനെ ആദരിച്ചത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !