കരുനാഗപ്പള്ളി: മാതാ-പിതാക്കളെ സംരക്ഷിക്കുകയും ആദരിക്കുകയും ചെയ്യുന്ന നമ്മുടെ സംസ്ക്കാരത്തിൽ നിന്നും ഈ നാട് അകന്ന് പോയതാണ് നമ്മുടെ കുടുംബ ബന്ധങ്ങളുടെ ആത്മബന്‌ധം നഷ്ടമായതെന്നും അവതിരിച്ച് കൊണ്ടുവരുവാൻ വിദ്യാഭ്യാസ പ്രക്രിയിൽ വൃദ്ധ ജനപരിപാലനം പ്പെടുത്തണമെന്ന് അഡ്വ.എം.എ. ആസാദ് അഭിപ്രായപ്പെട്ടു.
തഴവാ പാർത്ഥസാരഥി പോറ്റി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വൃദ്ധ ദമ്പതികളെ ആദരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
തഴവാ അമ്പലമുക്ക് ഗോപി സദനത്തിൽ ഗോപിനാഥൻ ആചാരി പത്മാക്ഷി ദമ്പതികളെയാണ് ആദരിച്ചത്.
ഇരുവർക്കും യഥാക്രമം 90-85 വയസുണ്ട്
ലൈബ്രറി സെക്രട്ടറി പാവുമ്പാസുനിൽ, അനിൽ വാഴപ്പള്ളിൽ, ശശിധരൻ പിള്ള, എന്നിവർ സന്നിഹിതരായിരുന്നു