റൂസഫിദയ്ക്ക് ആദരവ്… സദസ്സിന് ഹൃദയഭേദക നിമിഷങ്ങൾ….

കരുനാഗപ്പള്ളി : സി.ആർ.മഹേഷ് എം.എൽ.എയുടെ സ്കൂളുകളിൽ നിന്നും സ്കൂളിലേക്കുള അവാർഡ് ദാന പ്രയാണം നിരവധി ധന്യ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു മുന്നേറുന്നു.തഴവ ആദിത്യവിലാസം ഗവൺമെൻറ് ബോയ്സ് സ്കൂളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ റൂസഫിദയ്ക്ക് ആദരവ് നല്കിക്കൊണ്ടാണ് രണ്ടാം ദിനം ആരംഭിച്ചത്.

അംഗപരിമിതയായ റൂസഫിദയെ മാതാപിതാക്കൾ എടുത്തു കൊണ്ടാണ് എവിടെയും പോകുന്നത്. അവാർഡ് ചടങ്ങിന് എത്തിയതും അങ്ങനെയാണ്. പേര് വിളിച്ചപ്പോൾ രക്ഷകർത്താവ് കുട്ടിയെ എടുക്കുന്നത് കണ്ട് കുട്ടിക്ക് അരികിലേക്ക് ചെന്ന് എം.എൽ.എ. അവാർഡ് നൽകുകയായിരുന്നു.ഇത് കണ്ട് സഹപാഠികളും രക്ഷകർത്താക്കളും വലിയ ഹർഷാരവത്തോടെ പിന്തുണച്ചു.

അംഗ പരിമിതി വലിയ നേട്ടങ്ങൾ കരസ്ഥമാക്കുന്നതിന് ഒരു തടസ്സമല്ലെന്ന് തെളിയിച്ച നിരവധി പ്രഗത്ഭരുടെ ശ്രേണിയിൽ റൂസഫിദയും ഉണ്ടാകുമെന്നും ഇച്ചാശക്തിയും ബുദ്ധിയും കൊണ്ട് കൈവരിച്ച നേട്ടം എല്ലാവർക്കും മാതൃകയാണെന്നും പ്രസംഗത്തിനിടയിൽ സി.ആർ.മഹേഷ് എം.എൽ.എ പറഞ്ഞു.

തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.സദാശിവൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പി.ടി.എ പ്രസിഡന്റ് സതീശൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധീർകാരിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുശീലാമ്മ, ത്രീദീപ്, നിസ മണിലാൽ.എസ്.ചക്കാലത്തറ എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് എൽ.ശ്രീലേഖ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിജയകുമാർ നന്ദിയും പറഞ്ഞു

അമൃത വിദ്യാലയം, കുലശേഖരപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, ചങ്ങൻകുളങ്ങര വിവേകാനന്ദ സ്കൂൾ, ക്ലാപ്പന ലൈറ്റ് ലാൻഡ് സ്കൂൾ വയനകം വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കും അതാത് വിദ്യാലയങ്ങളിൽ എത്തി എം.എൽ.എ അവാർഡുകൾ വിതരണം ചെയ്തു.

ചിത്രം: തഴവ ആദിത്യവിലാസം ഗവൺമെൻറ് ബോയ്സ് സ്കൂളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ റൂസഫിദയ്ക്ക് ആദരവ് നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !