കരുനാഗപ്പള്ളി : അംഗൻവാടികളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും അളവ് തൂക്ക ഉപകരണങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഭരണസമിതികൾ പുതിയ പ്രോജക്റ്റുകൾക്ക് രൂപം കൊടുക്കണമെന്നും കേരള അംഗൻവാടി & ക്രഷ് വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി ഷിബു.എസ്.തൊടിയൂർ ആവശ്യപെട്ടു.
ക്ലാപ്പനയിൽ അംഗൻവാടി ജീവനക്കാരുടെ പഞ്ചായത്ത് പ്രധിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അംഗൻവാടി ജീവനക്കാർക്ക് ഇ.എസ്.ഐ. ആനുകൂല്യം അനുവദിക്കുക, ജോലിഭാരം കുറയ്ക്കുക,പെൻഷൻ വർദ്ധിപ്പിക്കുക ശമ്പളവർദ്ധനവ് നടപ്പാക്കുക, ഒഴിവുള്ള അംഗനവാടി ജീവനക്കാരുടെ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമരപരിപാടികൾക്ക് രൂപം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
റ്റി.ബിന്ധ്യ അധ്യക്ഷത വഹിച്ചു. എസ്.എം.ഇഖ്ബാൽ,വരവിള മനേഷ്, ശ്രീകല ബിജു, രാധാകൃഷ്ണൻ കൊല്ലിടിയിൽ എന്നിവർ സംസാരിച്ചു. റ്റി. ബിന്ധ്യ(പ്രസിഡന്റ്)
അശ്വതി,ലീന(വൈസ് പ്രസിഡന്റ്)
ജയശ്രീ, രാജി(സെക്രട്ടറി ), സരസ(ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.