അംഗൻവാടി ജീവനക്കാർ പ്രതിഷേധിച്ചു….

കരുനാഗപ്പള്ളി : അംഗൻവാടി വർക്കേഴ്സ് ആൻ്റ് ഹെൽപ്പേഴ്‌സ് യൂണിയൻ്റെ(സി.ഐ.ടി.യു.) നേതൃത്വത്തിൽ ഓച്ചിറ ബ്ലോക്ക് ഐ.സി.ഡി.എസ്. ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു.

പോഷൻ ട്രാക്കർ, പോഷൻ മാ, പോഷൻ വാടി എന്നീ നിയമങ്ങൾ കേന്ദ്രസർക്കാർ അംഗൻവാടി ജീവനക്കാരിൽ അടിച്ചേൽപ്പിക്കുന്നതിനെതിരെയും, ഓണറേറിയം വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും ജീവനക്കാർ നടത്തിയ സമരം സി.പി.ഐ.എം. ശൂരനാട് ഏരിയ സെക്രട്ടറി പി ബി.സത്യദേവൻ ഉദ്ഘാടനം ചെയ്തു. അജിത അധ്യക്ഷയായി. ബിനു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം എസ്. ശ്രീലത, ജയശ്രീ, ശ്രീലത സോമൻ, സുധ എന്നിവർ സംസാരിച്ചു.

ചിത്രം: ഓച്ചിറ ബ്ലോക്കിനു മുന്നിൽ അംഗൻവാടി ജീവനക്കാർ നടത്തിയ ധർണ്ണ പി.ബി. സത്യദേവൻ ഉദ്ഘാടനം ചെയ്യുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !