കരുനാഗപ്പള്ളിയിൽ കെ.എസ്.ടി.എ. ഏകജാലക സഹായക കേന്ദ്രങ്ങൾ തുറന്നു…

കരുനാഗപ്പള്ളി : കെ.എസ്.ടി.എ. കരുനാഗപ്പള്ളി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്ലസ് വൺ പ്രവേശന ഏകജാലക സഹായക കേന്ദ്രങ്ങൾ തുറന്നു. സബ് ജില്ലാതല ഉദ്ഘാടനം
കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നഗരസഭാ അധ്യക്ഷൻ കോട്ടയിൽ രാജു നിർവ്വഹിച്ചു. കൗൺസിലർ ഡോ. പി.മീന മുഖ്യ പ്രഭാഷണം നടത്തി.

യോഗത്തിൽ കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. ഷിബു സംസ്ഥാന കൗൺസിൽ അംഗങ്ങളായ എൽ.എസ്. ജയകുമാർ, കെ. രാജീവ്, സബ് ജില്ലാ സെക്രട്ടറി കെ. ശ്രീകുമാരൻ പിള്ള, നിർവ്വാഹക സമിതി അംഗം കെ.ജി. പ്രകാശ്, പ്രിൻസിപ്പാൾ ബി.ഉഷ, ഹെഡ്മിസ്ട്രസ് മേരി റ്റി . അലക്സ് എന്നിവർ സംസാരിച്ചു.

കുഴിത്തുറ ഫിഷറീസ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിലെയും കുലശേഖരപുരം ഗവ ഹയർ സെക്കൻ്ററി സ്ക്കൂളിലെയും കേന്ദ്രങ്ങൾ കെ.എസ്.ടി.എ. സംസ്ഥാന കൗൺസിൽ അംഗം എൽ.എസ്. ജയകുമാർ ഉദ്ഘാടനം ചെയ്തു.

ക്ലാപ്പന എസ്.വി.എച്ച്.എസ്സ്.എസ്സിൽ സഹായക കേന്ദ്രം കെ. ശ്രീകുമാരൻ പിള്ള ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. ഏകജാലക സംവിധാനത്തിലെ ഓപ്ഷൻ നൽകുമ്പോളുള്ള പ്രശ്നങ്ങൾ പരിഹരിച്ചും കോഴ്സ് തെരഞ്ഞെടുക്കുമ്പോഴുള്ള ഭാവി സാധ്യതകൾ ബോധ്യപ്പെടുത്തിയും ഈ സഹായക കേന്ദ്രത്തിൽ അപേക്ഷകൾ സൗജന്യമായി ഓൺലൈൻ ചെയ്ത് പ്രിന്റ് ഉൾപ്പെടെ നൽകുന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങളുടെ സഹായം എല്ലാ വിദ്യാർത്ഥികൾക്കും ഉപയോഗപ്പെടുത്താം. വരും ദിനങ്ങളിൽ സബ് ജില്ലയിൽ കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കും. സബ് ജില്ലാ ഹെൽപ്പ് ലൈൻ നമ്പറുകൾ: 9495117822, 9497779784, 9447591178, 9447992351, 9447211191


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !