കരുനാഗപ്പള്ളി : കരുനാഗപ്പള്ളി മാളിയേക്കൽ റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണം തുടങ്ങിയതിനാൽ നാളെ മുതൽ (19.09.2021) മുതൽ താഴെ പറയും വിധം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
കരുനാഗപ്പള്ളി ടൗണിൽ നിന്നും ശാസ്താംകോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ആലുംമൂട്ടിൽ നിന്നും തിരിഞ്ഞ് റെയിൽവേസ്റേറഷനു സമീപമുള്ള ലെവൽ ക്രോസ് വഴി ഇടക്കുളങ്ങര ക്ഷേത്രം, വെളുത്തമണൽ വഴി മാരാരിത്താട്ടം
വഴി പോകേണ്ടതാണ്.
ശാസ്താംകോട്ട ഭാഗത്തു നിന്നും കരുനാഗപ്പള്ളി ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ (Heavy Vehicles) മിടുക്കൻ മുക്കിൽ നിന്നും തിരിഞ്ഞ് ചാമ്പക്കടവ് പാലം വഴി കുററിവട്ടം വഴിയും മറ്റു ചെറിയ വാഹനങ്ങൾ മിടുക്കൻ മുക്കിൽ നിന്നു തെക്ക് തിരിഞ്ഞ് സ്കൂൾ ജംഗ്ഷനിൽ എത്തി വലതു തിരിഞ്ഞ് കൊട്ടവീട്ടിൽ ജംഗ്ഷനിൽ എത്തി കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകേണ്ടതുമാണ്.